15 Jan 2022 11:31 AM IST
Summary
വാർഷിക ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ള ടൊയോട്ടോ കാറുകളുടെ നിർമ്മാണം താത്കാലികമായി നിർത്തിവച്ചു. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഓട്ടോമൊബെൽ പാർട്സുകളുടെ ലഭ്യതക്കുറവാണ് ജപ്പാനിലെ പല ഫാക്ടറികളിലും നിർമ്മാണം നിർത്തി വയ്ക്കാൻ കാരണം. ലെക്‌സസ് മോഡലുകളുടെയും, ഫോർ വീൽ ഡ്രൈവ് വാഹനമായ ലാൻഡ് ക്രൂയിസറിന്റെയും ഉൽപാദനത്തെ ഈ നിയന്ത്രിത അടച്ചിടൽ ബാധിക്കുമെന്ന് ടൊയോട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. തായ്ലന്റ്, മലേഷ്യ പോലെയുള്ള രാജ്യങ്ങളിൽ കോവിഡ് പിടിമുറുക്കിയപ്പോൾ ഓട്ടോപാർട്സ് വിതരണക്കാരായ ആപ്റ്റീവ് ഫ്ലാഗ്സ് ഉൾപ്പെടെ നിരവധി കമ്പനികൾക്ക് പൂട്ടു വീണിരുന്നു. […]
വാർഷിക ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ള ടൊയോട്ടോ കാറുകളുടെ നിർമ്മാണം താത്കാലികമായി നിർത്തിവച്ചു. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഓട്ടോമൊബെൽ പാർട്സുകളുടെ ലഭ്യതക്കുറവാണ് ജപ്പാനിലെ പല ഫാക്ടറികളിലും നിർമ്മാണം നിർത്തി വയ്ക്കാൻ കാരണം.
ലെക്‌സസ് മോഡലുകളുടെയും, ഫോർ വീൽ ഡ്രൈവ് വാഹനമായ ലാൻഡ് ക്രൂയിസറിന്റെയും ഉൽപാദനത്തെ ഈ നിയന്ത്രിത അടച്ചിടൽ ബാധിക്കുമെന്ന് ടൊയോട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. തായ്ലന്റ്, മലേഷ്യ പോലെയുള്ള രാജ്യങ്ങളിൽ കോവിഡ് പിടിമുറുക്കിയപ്പോൾ ഓട്ടോപാർട്സ് വിതരണക്കാരായ ആപ്റ്റീവ് ഫ്ലാഗ്സ് ഉൾപ്പെടെ നിരവധി കമ്പനികൾക്ക് പൂട്ടു വീണിരുന്നു. ടൊയോട്ടോ കാറുകളുടെ ഭൂരിഭാഗം പാർട്ട്സുകളും വിതരണം ചെയ്യുന്നത് ഈ തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായിരുന്നു.
തായ്ലന്റ്, മലേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലുളള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കാരണം വിപണിയിൽ ഓട്ടോമൊബെൽ പാർട്സുകൾ കിട്ടാനില്ല. ഉത്പാദനത്തിലെ നഷ്ടം നികത്താൻ ടൊയോട്ട ശ്രമിക്കുന്നതായാണ് വാർത്ത. ലോകമെമ്പാടും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവു ചെയ്തതിനാൽ ചൈന പോലുള്ള വിപണികളിൽ കാറുകളുടെ ഡിമാൻഡ് ഏറെ വർദ്ധിച്ചിരുന്നു. വിപണി വീണ്ടെടുത്തപ്പോഴും വാഹന ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ ഈ സാഹചര്യത്തിൽ കമ്പനി നിർബന്ധിതരായിരിക്കുകയാണ്.
സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്ന വാർഷിക ഉൽപ്പാദന ലക്ഷ്യമായിരുന്ന 9 ദശലക്ഷം വാഹനങ്ങൾ ഇതുവരെ പൂർത്തീകരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. പാർട്സുകൾ കിട്ടി തുടങ്ങിയാൽ മാർച്ച് അവസാനത്തോടെ ഈ ലക്ഷ്യത്തിലേക്കെത്തുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
പഠിക്കാം & സമ്പാദിക്കാം
Home
