Summary
ഗുരുഗ്രാം: ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച് ബി എം ഡബ്ല്യു (BMW) 8,236 യൂണിറ്റുകളും മിനി ഇന്ത്യ 640 യൂണിറ്റുകളും വില്‍പ്പന രേഖപ്പെടുത്തി. ബിഎംഡബ്ല്യു മോട്ടോറാഡ് 5,191 മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്തു. 2020 നെ അപേക്ഷിച്ച് ബിഎംഡബ്ല്യു ഇന്ത്യ 35 % ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്. ബിഎംഡബ്ല്യു എക്‌സ്1, ബിഎംഡബ്ല്യു എക്‌സ്3, ബിഎംഡബ്ല്യു എക്‌സ് 5 എന്നിവയുള്‍പ്പെടെ പ്രാദേശികമായി നിര്‍മ്മിച്ച സ്പോര്‍ട്സ് ആക്റ്റിവിറ്റി വെഹിക്കിള്‍ (SAV) ശ്രേണിയില്‍ നിന്ന് 40% ലധികം സംഭാവനയാണ് […]
ഗുരുഗ്രാം: ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച് ബി എം ഡബ്ല്യു (BMW) 8,236 യൂണിറ്റുകളും മിനി ഇന്ത്യ 640 യൂണിറ്റുകളും വില്‍പ്പന രേഖപ്പെടുത്തി. ബിഎംഡബ്ല്യു മോട്ടോറാഡ് 5,191 മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്തു. 2020 നെ അപേക്ഷിച്ച് ബിഎംഡബ്ല്യു ഇന്ത്യ 35 % ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്.
ബിഎംഡബ്ല്യു എക്‌സ്1, ബിഎംഡബ്ല്യു എക്‌സ്3, ബിഎംഡബ്ല്യു എക്‌സ് 5 എന്നിവയുള്‍പ്പെടെ പ്രാദേശികമായി നിര്‍മ്മിച്ച സ്പോര്‍ട്സ് ആക്റ്റിവിറ്റി വെഹിക്കിള്‍ (SAV) ശ്രേണിയില്‍ നിന്ന് 40% ലധികം സംഭാവനയാണ് ബിഎംഡബ്ല്യു ഇന്ത്യ നേടിയത്. പുതിയ മോഡലുകളായ ബിഎംഡബ്ല്യു എം ൩൪൦ ഐ എക്‌സ് ഡ്രൈവ്, ബിഎംഡബ്ല്യു എക്‌സ്7, ബിഎംഡബ്ല്യു 3 സീരീസായ ഗ്രാന്‍ ലിമോസിന്‍ എന്നിവ പൂര്‍ണ്ണമായി വിറ്റുതീര്‍ന്നു. കൂടാതെ ഉത്സവ സീസണില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം പുറത്തിറക്കിയ എക്സ്‌ക്ലൂസീവ് എഡിഷനുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ബിഎംഡബ്ല്യു 3 സീരീസും ബിഎംഡബ്ല്യു 5 സീരീസും സെഡാന്‍ സെഗ്മെന്റില്‍ ശക്തമായ സംഭാവന നല്‍കുന്നവരായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പ്രീമിയം കോംപാക്ട് സെഗ്മെന്റിലെ ഏറ്റവും ജനപ്രിയമായ കാറെന്ന നിലയില്‍ മിനി ഇന്ത്യ അതിന്റെ സ്ഥാനംഏറ്റെടുത്തു കഴിഞ്ഞു. അസാധാരണമായ പ്രകടനം കാഴ്ചവച്ചതിലൂടെ 2020-നെ അപേക്ഷിച്ച് 25% വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രാദേശികമായി നിര്‍മ്മിച്ച മിനി കണ്‍ട്രിമാന്‍ വില്‍പ്പനയില്‍ 50% ത്തിലധികം വിഹിതം നേടി. ഐക്കണിക്ക് മിനി ഹാച്ചും ജനപ്രിയ മിനി കണ്‍വെര്‍ട്ടബിളും 18% വീതം സംഭാവന നല്‍കി. ബിഎംഡബ്ല്യു ജി 310 ആര്‍, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നിവ ഒരുമിച്ച് വില്‍പ്പനയില്‍ 90% വിഹിതം നേടി.
വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളില്‍ വില്‍പ്പന പ്രകടനം സുഗമമാക്കുന്നതില്‍ ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു. ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍, ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് / ജിഎസ്എ, ബിഎംഡബ്ല്യു എഫ് 900 ആര്‍ /എക്‌സ് ആര്‍ ബിഎംഡബ്ല്യൂ ആര്‍ 18 എന്നിവയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കിടയില്‍ ജനപ്രിയമായ മറ്റ് മോഡലുകള്‍. കഴിഞ്ഞ പാദത്തില്‍ പുറത്തിറക്കിയ ബിഎംഡബ്ല്യൂ സി 400 ജിടി സ്‌കൂട്ടറിനും വലിയ ഡിമാന്‍ഡായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
