16 Jan 2022 10:07 AM IST
Summary
ന്യൂഡല്‍ഹി: ഉപയോഗിച്ച വാണിജ്യ വാഹന വിപണി ആരംഭിക്കുന്നതിന് അശോക് ലെയ്‌ലാന്‍ഡുമായി സഹകരിച്ച് ശ്രീറാം ഓട്ടോമാള്‍ ഇന്ത്യ ലിമിറ്റഡ്. ഉപയോഗിച്ച പഴയ വാണിജ്യ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും വാങ്ങുന്നതിനും ശ്രീറാം ഒണ്‍ലൈനായും, ഓഫ്‌ലൈനായും സഹായം വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമുകള്‍ ഒരുക്കുമെന്ന് ഇതുവരും ഒപ്പിട്ട ധാരണാപത്രത്തില്‍ പറയുന്നു. ഈ കരാര്‍ പ്രകാരം അശോക് ലെയ്ലാന്‍ഡിനെ സമീപിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലേലത്തിനുള്ള സംവിധാനം ഓണ്‍ലൈനായും, ഓഫ്‌ലൈനായും നൽകും. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് പഴയ വാണിജ്യ വാഹനങ്ങള്‍ വില്‍ക്കുക, പുതിയ വാഹനങ്ങള്‍ […]
ന്യൂഡല്‍ഹി: ഉപയോഗിച്ച വാണിജ്യ വാഹന വിപണി ആരംഭിക്കുന്നതിന് അശോക് ലെയ്‌ലാന്‍ഡുമായി സഹകരിച്ച് ശ്രീറാം ഓട്ടോമാള്‍ ഇന്ത്യ ലിമിറ്റഡ്. ഉപയോഗിച്ച പഴയ വാണിജ്യ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും വാങ്ങുന്നതിനും ശ്രീറാം ഒണ്‍ലൈനായും, ഓഫ്‌ലൈനായും സഹായം വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമുകള്‍ ഒരുക്കുമെന്ന് ഇതുവരും ഒപ്പിട്ട ധാരണാപത്രത്തില്‍ പറയുന്നു.
ഈ കരാര്‍ പ്രകാരം അശോക് ലെയ്ലാന്‍ഡിനെ സമീപിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലേലത്തിനുള്ള സംവിധാനം ഓണ്‍ലൈനായും, ഓഫ്‌ലൈനായും നൽകും. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് പഴയ വാണിജ്യ വാഹനങ്ങള്‍ വില്‍ക്കുക, പുതിയ വാഹനങ്ങള്‍ വാങ്ങുക, വേഗത്തിലുള്ള ടേണ്‍ റൗണ്ട് സമയം, മികച്ച പുനര്‍വില്‍പ്പന മൂല്യം, തടസ്സരഹിതമായ പ്രക്രിയകള്‍ എന്നിവ സാധ്യമാകും.
ശ്രീറാമില്‍ നിന്നുള്ള പാര്‍ക്കിംഗ്, ലോജിസ്റ്റിക്സ്, ട്രേഡ് ഫിനാന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ അനുബന്ധ സേവനങ്ങളുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉപയോഗിച്ച വാണിജ്യ വാഹനങ്ങളുടെ വിപണിയുടെ കാര്യത്തില്‍ ഉപഭോക്താക്കളിലേക്ക് നേരിട്ട് തങ്ങളുടെ സേവനങ്ങള്‍ എത്തിക്കുവാന്‍ ഈ പങ്കാളിത്തം കമ്പനിയെ സഹായിക്കുമെന്ന് അശോക് ലെയ്‌ലാൻഡ് മീഡിയം ആന്‍ഡ് ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് മേധാവി സഞ്ജയ് സരസ്വത് പറഞ്ഞു.
താഴെ തട്ടില്‍ പോലും വാഹനം പൊളിക്കല്‍ നയം നടപ്പിലാക്കുന്നതിനും ഹരിത ഭാവിയിലേക്ക് നീങ്ങുന്നതിനും ഈ സംരംഭം സഹായിക്കുമെന്ന് സരസ്വത് പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
