- Home
- /
- Industries
- /
- Infra
- /
- അറിയാം ദേശീയ ഹൈവേ...

Summary
ദേശീയ ഹൈവേകള്‍ തന്ത്രപ്രധാന റോഡുകള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ എന്നിവയുടെ വികസനമാണ് കമ്പനിയുടെ സ്ഥാപിത ലക്ഷ്യം.
ദേശീയ ഹൈവേ അടിസ്ഥാന സൗകര്യ വികസന കോര്‍പറേഷന്‍ 2013 ലെ കമ്പനി നിയമ പ്രകാരം സ്ഥാപിതമായ ദേശീയ കണക്റ്റിവിറ്റി കമ്പനി ലിമിറ്റഡ്,...
ദേശീയ ഹൈവേ അടിസ്ഥാന സൗകര്യ വികസന കോര്‍പറേഷന്‍ 2013 ലെ കമ്പനി നിയമ പ്രകാരം സ്ഥാപിതമായ ദേശീയ കണക്റ്റിവിറ്റി കമ്പനി ലിമിറ്റഡ്, പിന്നീട് എന്‍എച്ച്‌ഐഡിസിഎല്‍ ( NHIDCL) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട് 2014 ജൂലൈ മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ദേശീയ ഹൈവേകള്‍ തന്ത്രപ്രധാന റോഡുകള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ എന്നിവയുടെ വികസനമാണ് കമ്പനിയുടെ സ്ഥാപിത ലക്ഷ്യം.
അന്തര്‍ ദേശീയ അതിര്‍ത്തി പങ്ക് വെക്കുന്ന പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ വേണ്ടിയാണ് പ്രധാനമായി ഇത് രൂപീകരിച്ചത്. വടക്ക് കിഴക്കന്‍ മേഖല, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ലഡാഖ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മലമ്പ്രദേശങ്ങളിലൂടെയുള്ള ഹൈവേകളുടെ വികസനവും പരിപാലനം കമ്പനിയുടെ ഉത്തരവാദിത്തമാണ്.
ഹൈവേകള്‍ കൂടാതെ ലോജിസ്റ്റിക് ഹബ്ബുകള്‍, കണ്ടയ്‌നര്‍ ഡിപ്പോകള്‍, ബസ് പോര്‍ട്ടുകള്‍ തുടങ്ങി ഗതാഗത സംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലും കമ്പനിയുടെ ജോലികളില്‍ പെടും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്വതന്ത്ര ഏജന്‍സിയാണ് ദേശീയ ഹൈവേ അതോറിറ്റി (NHAI - നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ). 1995 ലാണ് ഇത് സ്ഥാപിതമായത്.
റോഡ് ട്രാന്‍സ്പോര്‍ട് മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയാണ് എന്‍ എച്ച് എ ഐ (NHAI) . അന്‍പതിനായിരം കിലോമീറ്ററിലേറെയുള്ള ദേശീയ പാത ശൃംഖലയുടെ സുഗമമായ നടത്തിപ്പ് ഈ ഏജന്‍സിയുടെ ഉത്തരവാദിത്തമാണ്. രാജ്യത്തെ പ്രധാനപ്പെട്ട വ്യാസായിക കാര്‍ഷിക സാംസ്‌കാരിക കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാതാ ശൃംഖലയാണ് സുവര്‍ണ്ണ ചതുര്‍ഭുജം.
ചെന്നൈ, കൊല്‍ക്കത്ത, ഡെല്‍ഹി, മുംബൈ എന്നീ നഗരങ്ങളെ ബന്ധിക്കുമ്പോള്‍ കിട്ടുന്നത് ഏകദേശം ഒരു ചതുര്‍ഭുജമാണ്. പേരിന് കാരണം ഇതാണ്. ദേശീയതലത്തില്‍ ഏറ്റവും നീളംകൂടിയ ഈ ദേശീയപാത പദ്ധതി, ലോകത്തെ ഏറ്റവും നീളം കൂടിയ അഞ്ചാമത്തേതാണ്. 2001 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പദ്ധതി ഉല്‍ഘാടനം ചെയ്തു.
2012ലാണ് പദ്ധതി പൂര്‍ത്തിയായത്. വടക്ക് - തെക്ക്, കിഴക്ക് - പടിഞ്ഞാറ് ഇടനാഴികള്‍ വടക്ക് ശ്രീനഗറില്‍ നിന്ന് തെക്ക് കൊച്ചിയിലേക്കും കന്യാകുമാറിയിലേക്കുള്ളതും കിഴക്ക് സില്‍ച്ചാരില്‍ നിന്ന് പടിഞ്ഞാറ് പോര്‍ബന്ദറിലേക്കുമുള്ള ദേശീയ പാതകളെയാണ് ഈ പേരുകള്‍ കൊണ്ട് സൂചിപ്പിക്കുന്നത്. ദേശീയ പാതാ വികസനത്തിലെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന പദ്ധതിയാണിത്. സാഗര്‍മാല പദ്ധതി കര ഗതാഗതത്തിന്ന് സുവര്‍ണ്ണ ചതുഷ്‌കോണം പദ്ധതി എന്ന പോലെ കടല്‍ ഗതാഗതത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് സാഗര്‍ മാല. 2003 ല്‍ ഈ ആശയം ആദ്യമായി അവതരിപ്പിച്ചത് വാജ്‌പേയി സര്‍ക്കാര്‍ ആയിരുന്നു.
2015 ല്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പദ്ധതിയ്ക്ക് അംഗീകാരം നല്‍കി, രാജ്യത്തെ ഏറ്റവും പ്രധാനപെട്ട അടിസ്ഥാന വികസന പദ്ധതികളില്‍ ഒന്നാക്കി പ്രഖ്യാപിച്ചു. പേരു സൂചിപ്പിക്കും പോലെ കടല്‍ മാല എന്ന് തന്നെയാണ് അതിന്റെ പദ്ധതി രൂപം എന്ന് പറയാം. ജലപാതകളും തീരങ്ങളും ബന്ധിപ്പിച്ച് കുറഞ്ഞ നിക്ഷേപം കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന ഒരു അടിസ്ഥാന പദ്ധതിയാണിത്.
തീര വികസനം, കണക്ടിവിറ്റി വര്‍ധനവ്, തുറമുഖത്തോട് ബന്ധപ്പെടുത്തിയ വ്യാവസായിക വികസനം, തീരദേശ സാമൂഹ്യ വികസനം എന്നിവ ലക്ഷ്യമാക്കി ആകെ 577 പദ്ധതികളാണ് സാഗര്‍ മാലയുടെ കീഴില്‍ നടപ്പാവുന്നത്. ഭാരത് മാല പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ മുതല്‍ മുടക്കിലുള്ള ഒരു റോഡ്‌സ് ആന്‍ഡ് ഹൈവേയ്‌സ് പ്രൊജക്റ്റാണ് ഭാരത് മാല പ്രൊജക്റ്റ്. ആകെ 83,677 കി മി ഹൈവേ വികസനം ലക്ഷ്യമിടുന്ന പദ്ധതി ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള റോഡ് നിര്‍മ്മാണ പദ്ധതികളില്‍ ഒന്നാണ്.
മഹാരാഷ്ട്രയില്‍ തുടങ്ങി ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീര്‍ തുടങ്ങി ഹിമാലയന്‍ പ്രദേശത്തെയാകെ ഉള്‍പ്പെടുത്തി മണിപ്പൂര്‍ മിസോറാം വരെയുള്ള സകല മേഖലകളും പദ്ധതി പ്രദേശങ്ങളാണ്. ഗോത്ര പ്രദേശങ്ങളടക്കം ഗതാഗത സൗകര്യം തീര്‍ത്തും ലഭ്യമല്ലാത്ത മേഖലകളിലേക്ക് വരെ കണക്റ്റിവിറ്റി സാധ്യമാക്കുന്ന പദ്ധതിയാണിത്.
സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങളെയും വികസപ്പിക്കുക അവയെ പൗര സൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ദേശീയ സ്മാര്‍ട്ട് സിറ്റീസ് മിഷന്‍. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പദ്ധതി നടത്തിപ്പിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്നാണ്. ആദ്യ ഘട്ടത്തില്‍ 100 നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന്റെ കാലാവധി 2019 മുതല്‍ 2023 വരെ എന്നാണ് നിശ്ചയിച്ചത്.
നഗരങ്ങള്‍ക്കുള്ളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പദ്ധതിപ്രകാരമുള്ള വികസനം നടപ്പാക്കുകയും ഈ പ്രദേശങ്ങളെ മാതൃകയാക്കി മറ്റ് പ്രദേശങ്ങളിലേക്കും രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുകയും ചെയുക എന്നതാണ് പദ്ധതി വിഭാവന ചെയുന്നത്. സേതുഭാരതം പദ്ധതി രാജ്യത്തെ ഹൈവേകളില്‍ റെയില്‍വേ ക്രോസിങ്ങുകള്‍ തീര്‍ത്തും ഒഴിവാക്കി യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സേതു ഭാരതം.ഇത് പ്രകാരം രാജ്യത്തെ ഹൈവേകളിലെ ആളില്ലാ റെയില്‍വേ ക്രോസിങ്ങുകളില്‍ മേല്‍പ്പാലങ്ങളും കീഴ്പ്പാലങ്ങളുമായി 208 പാലങ്ങള്‍ നിര്‍മ്മിക്കും.
ബ്രിട്ടീഷ് ഭരണകാലത്ത് പണിത 1500 ല്‍ പരം പാലങ്ങള്‍ പൊളിച്ച് പണിയുകയോ ബലപ്പെടുത്തി വീതികൂട്ടുകയോ ചെയ്യും. ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നത് കൂടാതെ അപകടങ്ങള്‍ കുറയ്ക്കുക എന്നത് കൂടി സേതുഭാരതം ലക്ഷ്യമാക്കുന്നുണ്ട്. ഉഡാന്‍ രാജ്യത്തെ പ്രാദേശിക മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി വിഭാവന ചെയ്ത റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീമിന്ന് (RCS) കീഴില്‍ വരുന്ന പദ്ധതിയാണിത്.
സാധാരണ പൗരനും പറക്കട്ടെ എന്നര്‍ത്ഥം വരുന്ന ഉടെ ദേശ് കാ ആം നാഗ്രിക് എന്നതിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ വാക്കാണ് ഉഡാന്‍. സാധാരണക്കാരനും വ്യോമയാത്ര സാധ്യമാക്കുക അത് വഴി എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ദേശീയ സാമ്പത്തിക വികസനം സാധ്യമാക്കുക, തൊഴില്‍ മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുക വ്യോമ ഗതാഗതത്തിനു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യങ്ങള്‍. 2016 ല്‍ പ്രസിദ്ധീകരിച്ച ദേശീയ സിവില്‍ വ്യോമയാന പദ്ധതിയുടെ പ്രധാന ഘടകമാണ് ഉഡാന്‍.
ചരക്ക് നീക്ക ഇടനാഴി ഇന്ത്യന്‍ റയില്‍വെയുടെ കീഴിലുള്ള ചരക്ക് നീക്ക ഇടനാഴികളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും മറ്റും ആവശ്യമായ ആസൂത്രണവും ഫണ്ട് സമാഹരണവും വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്ത്യന്‍ റയില്‍വെയുടെ തന്നെ ഉടമസ്ഥതയിലുള്ള ഡെഡിക്കേറ്റഡ് ഫ്രേയ്റ്റ് കോറിഡോര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL).
2006 ല്‍ ഇത് ഇന്ത്യന്‍ കമ്പനി നിയമ പ്രകാരം റയില്‍വെയുടെ കീഴിലെ ഒരു അനുബന്ധ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. 2005 ഏപ്രിലിലാണ് ജപ്പാനുമായി സഹചരിച്ചുകൊണ്ട് അവരുടെ സാമ്പത്തിക സഹായത്തോടെ പൂര്‍ണമായും ചരക്കു നീക്കത്തിനായുള്ള റെയില്‍വേ ഇടനാഴി എന്ന ആശയത്തിന്റെ സാധ്യത പഠനം റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് (RITES) നെ ഏല്‍പ്പിക്കുന്നത്.
2006 ല്‍ കിഴക്കും പടിഞ്ഞാറും ഇടനാഴികളെ കുറിച്ചുള്ള സാധ്യതാപഠനം സമര്‍പ്പിക്കുകയും സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഡിഎഫ്‌സിസിഐഎല്‍ നെ ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കളാക്കി. റെയില്‍വേ ഇടനാഴികളുടെ ഫണ്ട് സംഭരണത്തിന്റെ ചുമതലക്കാരാക്കുകയും അതിന്റെ വികസനത്തിനും നിര്‍മ്മാണത്തിനും പരിപാലനത്തിനും ഉത്തരവാദികളാക്കുകയും ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home