image

17 Feb 2022 2:15 AM GMT

Metals & Mining

ഡിസംബറില്‍ ഇന്ത്യയുടെ ധാതു ഉല്‍പ്പാദനം 2.6% ഉയര്‍ന്നു

PTI

ഡിസംബറില്‍ ഇന്ത്യയുടെ ധാതു ഉല്‍പ്പാദനം 2.6% ഉയര്‍ന്നു
X

Summary

ഡെല്‍ഹി: ഇന്ത്യയുടെ ധാതു ഉല്‍പ്പാദനം 2021 ഡിസംബറില്‍ 2.6 ശതമാനം ഉയര്‍ന്നതായി ഖനി മന്ത്രാലയം അറിയിച്ചു. 2020 ഡിസംബറിലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖനന, ക്വാറി മേഖലയിലെ ധാതു ഉല്‍പ്പാദന സൂചിക 120.3-ല്‍ എത്തി നില്‍ക്കുന്നു. ഇത് 2.6 ശതമാനം ഉയര്‍ച്ചയാണ് കാണിക്കുന്നതെന്ന് ഖനി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സിന്റെ (ഐബിഎം) താല്‍ക്കാലിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2021-22 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ചയുണ്ടായി. 2021 ഡിസംബറിലെ പ്രധാന ധാതുക്കളുടെ ഉല്‍പാദന […]


ഡെല്‍ഹി: ഇന്ത്യയുടെ ധാതു ഉല്‍പ്പാദനം 2021 ഡിസംബറില്‍ 2.6 ശതമാനം ഉയര്‍ന്നതായി ഖനി മന്ത്രാലയം അറിയിച്ചു. 2020 ഡിസംബറിലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖനന, ക്വാറി മേഖലയിലെ ധാതു ഉല്‍പ്പാദന സൂചിക 120.3-ല്‍ എത്തി നില്‍ക്കുന്നു. ഇത് 2.6 ശതമാനം ഉയര്‍ച്ചയാണ് കാണിക്കുന്നതെന്ന് ഖനി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സിന്റെ (ഐബിഎം) താല്‍ക്കാലിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2021-22 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ചയുണ്ടായി. 2021 ഡിസംബറിലെ പ്രധാന ധാതുക്കളുടെ ഉല്‍പാദന നിലവാരത്തില്‍ കല്‍ക്കരി 748 ലക്ഷം ടണ്‍, ലിഗ്‌നൈറ്റ് 39 ലക്ഷം ടണ്‍, പ്രകൃതി വാതകം (ഉപയോഗിച്ചത്) 2,814 ദശലക്ഷം ക്യുബിക് മീറ്റര്‍, പെട്രോളിയം (ക്രൂഡ്) 25 ലക്ഷം ടണ്‍ എന്നിവ ഉള്‍പ്പെടുന്നു.

2021 ഡിസംബറില്‍ വര്‍ഷാവര്‍ഷം ഉല്‍പ്പാദന വളര്‍ച്ച പ്രകടമാക്കിയ പ്രധാനപ്പെട്ട ധാതുക്കളിൽ മാഗ്‌നസൈറ്റ് (73.2 ശതമാനം), സ്വര്‍ണം (71.0 ശതമാനം), ബോക്‌സൈറ്റ് (27.1 ശതമാനം), ലിഗ്‌നൈറ്റ് (21.4 ശതമാനം) എന്നിവ ഉള്‍പ്പെടുന്നു.
എന്നാൽ ഉത്പാദനത്തിൽ നെഗറ്റീവ് വളര്‍ച്ച കാണിക്കുന്നവ
ക്രൂഡ് പെട്രോളിയം (-1.8 ശതമാനം), സിങ്ക് കോണ്‍ക് (-4.3 ശതമാനം), ഇരുമ്പ് അയിര് (-6.2 ശതമാനം), വജ്രം (-97.6 ശതമാനം) എന്നിവയാണ്.