image

2 March 2022 9:47 AM IST

Automobile

സെമികണ്ടക്ടറില്‍ 'ബ്ലോക്കായി' വാഹന വിതരണം

MyFin Desk

സെമികണ്ടക്ടറില്‍ ബ്ലോക്കായി  വാഹന വിതരണം
X

Summary

ഡെല്‍ഹി : ആഗോള സെമികണ്ടക്ടര്‍ ക്ഷാമം രാജ്യത്തെ വാഹന വിതരണത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുന്‍നിര കമ്പനികൾ. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം ഡീലര്‍മാര്‍ക്ക് വിതരണം ചെയ്ത വാഹനങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. മാരുതി സുസൂക്കി, ഹ്യുണ്ടായ്, ടൊയോട്ട, ഹോണ്ട എന്നീ കമ്പനികളാണ് വാഹന വിതരണത്തില്‍ ഇടിവ് നേരിട്ടത്. എന്നാല്‍ മൊത്ത വ്യാപാരത്തില്‍ കഴിഞ്ഞ മാസം മികച്ച പ്രകടനം കാഴ്ച്ച വെക്കുവാന്‍ സാധിച്ചെന്ന് ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്‌കോഡ, […]


ഡെല്‍ഹി : ആഗോള സെമികണ്ടക്ടര്‍ ക്ഷാമം രാജ്യത്തെ വാഹന വിതരണത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുന്‍നിര കമ്പനികൾ. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം ഡീലര്‍മാര്‍ക്ക് വിതരണം ചെയ്ത വാഹനങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. മാരുതി സുസൂക്കി, ഹ്യുണ്ടായ്, ടൊയോട്ട, ഹോണ്ട എന്നീ കമ്പനികളാണ് വാഹന വിതരണത്തില്‍ ഇടിവ് നേരിട്ടത്. എന്നാല്‍ മൊത്ത വ്യാപാരത്തില്‍ കഴിഞ്ഞ മാസം മികച്ച പ്രകടനം കാഴ്ച്ച വെക്കുവാന്‍ സാധിച്ചെന്ന് ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്‌കോഡ, എംജി മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സൂസൂക്കി ഇന്ത്യയുടെ (എംഎസ്‌ഐ) ആഭ്യന്തര വിപണിയില്‍ 8.46 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 1,40,035 യൂണിറ്റുകളാണ് കമ്പനി വിറ്റത്. എന്നാല്‍ മുൻ വര്‍ഷം ഇതേ സമയം ഇത് 1,52,983 യൂണിറ്റുകളായിരുന്നു. കമ്പനിയുടെ ചെറു കാറുകളായ ഓള്‍ട്ടോ, എസ് പ്രസോ എന്നീ മോഡലുകളുടെ വില്‍പന കഴിഞ്ഞ മാസം 17.81 ശതമാനം ഇടിഞ്ഞ് 19,691 യൂണിറ്റുകളില്‍ എത്തി. എന്നാല്‍ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 23,959 യൂണിറ്റുകളാണ് വിറ്റത്. സ്വിഫ്റ്റ്, സെലറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നീ മോഡലുകളുടെ വിതരണത്തില്‍ 3.38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 80,517 യൂണിറ്റുകള്‍ വിതരണം ചെയ്ത സ്ഥാനത്ത് ഇക്കുറി 77,795 യൂണിറ്റുകളായി കുറഞ്ഞു. യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര ബ്രെസ, എസ് ക്രോസ്, എര്‍ട്ടിഗ എന്നീ കാറുകളുടെ വിതരണവും 25,360 യൂണിറ്റുകളില്‍ നിന്നും 26,884 ആയി കുറഞ്ഞു. ആഭ്യന്തര വില്‍പനയില്‍ 14.6 ശതമാനം ഇടിവാണ് ഹ്യുണ്ടായ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 51,600 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഇക്കുറി 44,050 യൂണിറ്റുകളാണ് വില്‍ക്കാന്‍ സാധിച്ചത്. ആഭ്യന്തര വാഹന വില്‍പനയില്‍ ടൊയോട്ട കിര്‍വലോസ്‌ക്കര്‍ 38 ശതമാനം ഇടിവും ഹോണ്ട 23 ശതമാനം ഇടിവും രേഖപ്പെടുത്തി. എന്നാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്‌കോഡ ഓട്ടോ ഇന്ത്യ, എംജി മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ ആഭ്യന്തര വില്‍പനയില്‍ വര്‍ധയുണ്ടായെന്നും വ്യക്തമാക്കിയിട്ടുണ്ട്.