5 March 2022 9:42 AM IST
Summary
പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം തടസം നേരിട്ട ടെസ്ലയുടെ പ്ലാന്റിന് അനുതി ലഭിച്ചു. ഉല്‍പ്പാദനവും വില്‍പ്പനയും വേഗത്തില്‍ വര്‍ധിപ്പിക്കാനുള്ള ചീഫ് എക്‌സിക്യൂട്ടീവ് ഇലോണ്‍ മസ്‌കിന്റെ പ്രേരണയുടെ ഫലമായി ബര്‍ലിന് പുറത്ത് പുതിയ പ്ലാന്റില്‍ വൈദ്യുത-വാഹന ഉല്‍പ്പാദനം ഔദ്യോഗികമായി ആരംഭിക്കുന്നതിന് ടെസ്ല ഇന്‍ക് ജര്‍മ്മനിയില്‍ പ്രാദേശിക അംഗീകാരം നേടി. യു എസ് സഹായത്തോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോടിക്കണക്കിന് നിക്ഷേപം നടത്തിയ യൂറോപ്പിലെ വാഹന നിര്‍മ്മാതാക്കളെ കടത്തിവെട്ടാന്‍ ഈ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. പുതിയ വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനു […]
പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം തടസം നേരിട്ട ടെസ്ലയുടെ പ്ലാന്റിന് അനുതി ലഭിച്ചു. ഉല്‍പ്പാദനവും വില്‍പ്പനയും വേഗത്തില്‍ വര്‍ധിപ്പിക്കാനുള്ള ചീഫ് എക്‌സിക്യൂട്ടീവ് ഇലോണ്‍ മസ്‌കിന്റെ പ്രേരണയുടെ ഫലമായി ബര്‍ലിന് പുറത്ത് പുതിയ പ്ലാന്റില്‍ വൈദ്യുത-വാഹന ഉല്‍പ്പാദനം ഔദ്യോഗികമായി ആരംഭിക്കുന്നതിന് ടെസ്ല ഇന്‍ക് ജര്‍മ്മനിയില്‍ പ്രാദേശിക അംഗീകാരം നേടി.
യു എസ് സഹായത്തോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോടിക്കണക്കിന് നിക്ഷേപം നടത്തിയ യൂറോപ്പിലെ വാഹന നിര്‍മ്മാതാക്കളെ കടത്തിവെട്ടാന്‍ ഈ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
പുതിയ വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനു മുന്‍പ് ടെസ്ല പാലിക്കേണ്ട നിബന്ധനകളോടെയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കൂടാതെ പാരിസ്ഥിതിക വാദികളുടെ പ്ലാന്റിനെതിരെയുള്ള എതിര്‍പ്പുകളില്‍ പ്രധാനമായുള്ള ജല ഉപയോഗത്തെക്കുറിച്ചും മലിനീകരണ നിയന്ത്രണത്തെക്കുറിച്ചും ടെസ്ല ഉറപ്പ് നല്‍കണം.
ബെര്‍ലിന്‍ പ്ലാന്റ് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പ്രതിവര്‍ഷം ഏതാണ്ട് 500,000 വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. കൂടാതെ തുടക്കത്തില്‍ മോഡല്‍ വൈ കോംപാക്റ്റ് ക്രോസ്ഓവര്‍ വാഹനങ്ങലായിരിക്കും കമ്പനി നിര്‍മ്മിക്കുക.
കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഒരു ദശലക്ഷത്തില്‍ താഴെ വാഹനങ്ങളാണ് ടെസ്ല നിര്‍മ്മിച്ചത്. ഫ്രീമോണ്ട്, കാലിഫോര്‍ണിയ, ഷാംഗ്ഹായ് എന്നിവയ്ക്ക് ശേഷം ടെസ്ലയുടെ മൂന്നാമത്തെ പ്ലാന്റാണിത്. ടെക്സാസിലെ ഓസ്റ്റിനിലുള്ള ഒരു പുതിയ പ്ലാന്റിന്റെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്നാണ് ടെസ്ല പ്രതീക്ഷിക്കുന്നത്.
2020 ല്‍ ടെസ്ല ഈ പ്ലാന്റില്‍ ഉത്പാദനം തുടങ്ങിയിരുന്നു. എന്നാല്‍ പാരിസ്ഥിതിക എതിര്‍പ്പും അനുമതികള്‍ തേടുന്നതില്‍ കമ്പനി വരുത്തിയ പിഴവുകളും ഉള്‍പ്പെടെയുള്ള കാലതാമസമാണ് ഇതുവരെ താമസിക്കാൻ കാരണമായത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഫാക്ടറി ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ചിരുന്നില്ല.
പഠിക്കാം & സമ്പാദിക്കാം
Home
