image

14 March 2022 10:56 AM IST

Industries

അലംബിക്കിൻറെ രക്തസമ്മർദ്ദ മരുന്നിന് അംഗീകാരം

MyFin Desk

അലംബിക്കിൻറെ രക്തസമ്മർദ്ദ മരുന്നിന് അംഗീകാരം
X

Summary

ഡെല്‍ഹി: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന മസിറ്റെന്‍ടാന്‍ ഗുളികള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ അംഗീകാരം. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (യുഎസ്എഫ്ഡിഎ) നിന്ന് അനുമതി ലഭിച്ചതായി അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു. 10 ഗ്രാം വരുന്ന ഗളികകള്‍ക്കാണ് അനുമതി ലഭിച്ചത്. ഫാര്‍മ രംഗത്തെ അമേരിക്കന്‍ കമ്പനിയായ ഐക്യുവിഐഎ അനുസരിച്ച് പോയവര്‍ഷം 797 ദശലക്ഷംഡോളറിന്റെ വിപണി വലിപ്പം മസിറ്റെന്‍ടാന്‍ ഗുളികള്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം ഇതുവരെ 22 ഉല്‍പന്നങ്ങള്‍ക്ക് യുഎസ്എഫ്ഡിഎയില്‍ നിന്ന് അംഗീകാരം നേടാന്‍ കമ്പനിക്കായിട്ടുണ്ട്. കൂടാതെ പുതിയ മരുന്നുകള്‍ക്കുള്ള […]


ഡെല്‍ഹി: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന മസിറ്റെന്‍ടാന്‍ ഗുളികള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ അംഗീകാരം. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (യുഎസ്എഫ്ഡിഎ) നിന്ന് അനുമതി ലഭിച്ചതായി അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു. 10 ഗ്രാം വരുന്ന ഗളികകള്‍ക്കാണ് അനുമതി ലഭിച്ചത്.

ഫാര്‍മ രംഗത്തെ അമേരിക്കന്‍ കമ്പനിയായ ഐക്യുവിഐഎ അനുസരിച്ച് പോയവര്‍ഷം 797 ദശലക്ഷംഡോളറിന്റെ വിപണി വലിപ്പം മസിറ്റെന്‍ടാന്‍ ഗുളികള്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം ഇതുവരെ 22 ഉല്‍പന്നങ്ങള്‍ക്ക് യുഎസ്എഫ്ഡിഎയില്‍ നിന്ന് അംഗീകാരം നേടാന്‍ കമ്പനിക്കായിട്ടുണ്ട്. കൂടാതെ പുതിയ മരുന്നുകള്‍ക്കുള്ള അംഗീകാരത്തിനുള്ള 161 ആപ്ലിക്കേഷനുകളും ലഭിച്ചിട്ടുണ്ട്.