image

14 March 2022 7:43 AM IST

Realty

ആഢംബര ഭവന പദ്ധതിയില്‍ നിന്ന് 11,000 കോടി രൂപ ലക്ഷ്യമിട്ട് ബിര്‍ള എസ്റ്റേറ്റ്‌സ്

PTI

ആഢംബര ഭവന പദ്ധതിയില്‍ നിന്ന് 11,000 കോടി രൂപ ലക്ഷ്യമിട്ട് ബിര്‍ള എസ്റ്റേറ്റ്‌സ്
X

Summary

ന്യൂഡല്‍ഹി: റിയൽറ്റി സ്ഥാപനമായ ബിര്‍ള എസ്റ്റേറ്റ്‌സ് ദക്ഷിണ മുംബൈയില്‍ പുതുതായി ആരംഭിച്ച ലക്ഷ്വറി ഭവന പദ്ധതിയില്‍ നിന്ന് ഏകദേശം 11,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. നിലവില്‍ 1,000 കോടി രൂപയുടെ വിൽപ്പന നടന്നതായി ബിര്‍ള എസ്റ്റേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ടി ജിതേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ മുംബൈയിലെ വോര്‍ലിയില്‍ ആഢംബര ഭവന പദ്ധതി വികസിപ്പിക്കുന്നതിനായി 5,500 കോടി രൂപയുടെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിരുന്നു. ബികെ ബിര്‍ള ഗ്രൂപ്പിന്റെ സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് […]


ന്യൂഡല്‍ഹി: റിയൽറ്റി സ്ഥാപനമായ ബിര്‍ള എസ്റ്റേറ്റ്‌സ് ദക്ഷിണ മുംബൈയില്‍ പുതുതായി ആരംഭിച്ച ലക്ഷ്വറി ഭവന പദ്ധതിയില്‍ നിന്ന് ഏകദേശം 11,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. നിലവില്‍ 1,000 കോടി രൂപയുടെ വിൽപ്പന നടന്നതായി ബിര്‍ള എസ്റ്റേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ടി ജിതേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ മുംബൈയിലെ വോര്‍ലിയില്‍ ആഢംബര ഭവന പദ്ധതി വികസിപ്പിക്കുന്നതിനായി 5,500 കോടി രൂപയുടെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിരുന്നു. ബികെ ബിര്‍ള ഗ്രൂപ്പിന്റെ സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ (സിടിഐഎല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബിര്‍ള എസ്റ്റേറ്റ്‌സ്.

'ബിര്‍ള നിയാര' എന്ന പേരിലുള്ള പദ്ധതി 14 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 1,200 ഹൗസിംഗ് യൂണിറ്റുകളാണ്. മുന്‍നിര ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്റ്റിന്റെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്നും ഇതിനകം 1,000 കോടിയിലധികം മൂല്യമുള്ള 150 ലധികം യൂണിറ്റുകള്‍ വിറ്റഴിച്ചതായും ജിതേന്ദ്രന്‍ പറഞ്ഞു.

നാല് മുതല്‍ 12 കോടി രൂപ വിലയില്‍ 400 യൂണിറ്റുകള്‍ അടങ്ങുന്ന 75 നിലകളുള്ള ടവര്‍ കമ്പനി അവതരിപ്പിച്ചു. വലിയ ഫ്‌ളാറ്റുകളുടേയും, പെന്റ് ഹൗസുകളുടേയും നിരക്ക് ഇതിലും കൂടുതലാണ്.

ബ്രാന്‍ഡ്, ഉത്പന്ന രൂപകല്‍പന, സ്ഥാനം, സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ തുടങ്ങി വിവിധ ഘടകങ്ങളാണ് ശക്തമായ വില്‍പ്പകള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈയിലെ പുതിയ സൈറ്റിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, മുഴുവന്‍ പദ്ധതിയും പൂര്‍ത്തിയാക്കാന്‍ ഏകദേശം എട്ട് വര്‍ഷത്തോളമെടുക്കും. 14 ഏക്കര്‍ വിസ്തൃതിയുള്ള ഈ പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി 2.5 ദശലക്ഷം ചതുരശ്ര അടി പാര്‍പ്പിടവും ഒരു ദശലക്ഷം ചതുരശ്ര അടി ഓഫീസ് കെട്ടിടങ്ങളും 1,00,000 ചതുരശ്ര അടി ഹൈ സ്ട്രീറ്റ് റീട്ടെയില്‍ വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.
ഈ പദ്ധതിയില്‍ നിന്ന് 10,000-11,000 കോടി രൂപയുടെ വില്‍പ്പന വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രീമിയം ഓഫീസ് സ്‌പേസ് വില്‍ക്കുകയില്ല, കോര്‍പ്പറേറ്റുകള്‍ക്ക് പാട്ടത്തിന് നല്‍കുകയാണ് ചെയ്യുക. കമ്പനിക്ക് കിട്ടുന്ന ആഭ്യന്തര വരുമാനവും, ഉപഭോക്താക്കളില്‍ നിന്നുള്ള അഡ്വാന്‍സും വഴിയാണ് നിക്ഷേപം നടത്തുന്നത്.

30 ഏക്കറോളം സ്ഥലമുണ്ട് വോര്‍ളിയില്‍. അവിടെ ഒരു സംയോജിത വികസനം നടത്താന്‍ ബിര്‍ള എസ്റ്റേറ്റ് പദ്ധതിയിടുന്നുണ്ട്. കമ്പനി നിലവില്‍ മുംബൈ, ഗുരുഗ്രാം, ബംഗളൂരു എന്നിവിടങ്ങളില്‍ ഭവന പദ്ധതികള്‍ വികസിപ്പിക്കുന്നുണ്ട്.