image

14 March 2022 10:04 AM IST

Healthcare

കൊളസ്‌ട്രോള്‍ ഗുളികകളുടെ ജനറിക് പതിപ്പുമായി സൈഡസ് ലൈഫ് സയൻസസ്

MyFin Desk

കൊളസ്‌ട്രോള്‍ ഗുളികകളുടെ ജനറിക് പതിപ്പുമായി സൈഡസ് ലൈഫ് സയൻസസ്
X

Summary

ഡെല്‍ഹി: കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന കോളെസ്റ്റിപോള്‍ ഹൈഡ്രോക്ലോറൈഡ് ഗുളികകളുടെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കാന്‍ സൈഡസ് ലൈഫ് സയന്‍സസ് ഒരുങ്ങുന്നു. ഗുളിക വിപണിയിലെത്തിക്കാന്‍ യു എസ് ഹെല്‍ത്ത് റെഗുലേറ്ററില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയന്‍സസ് ലിമിറ്റഡ് തിങ്കളാഴ്ച അറിയിച്ചു. ഒരു മില്ലിഗ്രാം വീര്യമുള്ള കോളെസ്റ്റിപോള്‍ ഹൈഡ്രോക്ലോറൈഡിനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഭക്ഷണ ക്രമീകരണത്തോട് താത്പര്യമില്ലാത്ത പ്രൈമറി ഹൈപ്പര്‍ കൊളസ്ട്രോളീമിയ (എലവേറ്റഡ് എല്‍ഡിഎല്‍-സി) ഉള്ള രോഗികളില്‍ […]


ഡെല്‍ഹി: കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന കോളെസ്റ്റിപോള്‍ ഹൈഡ്രോക്ലോറൈഡ് ഗുളികകളുടെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കാന്‍ സൈഡസ് ലൈഫ് സയന്‍സസ് ഒരുങ്ങുന്നു. ഗുളിക വിപണിയിലെത്തിക്കാന്‍ യു എസ് ഹെല്‍ത്ത് റെഗുലേറ്ററില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയന്‍സസ് ലിമിറ്റഡ് തിങ്കളാഴ്ച അറിയിച്ചു.

ഒരു മില്ലിഗ്രാം വീര്യമുള്ള കോളെസ്റ്റിപോള്‍ ഹൈഡ്രോക്ലോറൈഡിനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

ഭക്ഷണ ക്രമീകരണത്തോട് താത്പര്യമില്ലാത്ത പ്രൈമറി ഹൈപ്പര്‍ കൊളസ്ട്രോളീമിയ (എലവേറ്റഡ് എല്‍ഡിഎല്‍-സി) ഉള്ള രോഗികളില്‍ ചീത്ത കൊളസ്ട്രോള്‍ കൂടുതലായിരിക്കും. ഇത് കുറയ്ക്കുന്നതിനുള്ള തെറാപ്പിയായാണ് കോള്‍സ്റ്റിപോള്‍ ഹൈഡ്രോക്ലോറൈഡ് ഗുളികകള്‍ ഉപയോഗിക്കപ്പെടുന്നത്.

ഈ ഉല്‍പ്പന്നത്തിനായി യുഎസ്എഫ്ഡിഎ അംഗീകരിച്ച രണ്ടാമത്തെ ജനറിക് മരുന്നാണ് സൈഡസ് എഎന്‍ഡിഎ.

അഹമ്മദാബാദിലെ സെസില്‍, കമ്പനി ഫോര്‍മുലേഷന്‍ മാനുഫാക്ചറിംഗ് ഫെസിലിറ്റിയിലായിരിക്കും മരുന്ന് നിര്‍മ്മിക്കുകയെന്ന് സൈഡസ് ലൈഫ് സയന്‍സസ് ലിമിറ്റഡ് അറിയിച്ചു.