image

15 March 2022 8:15 AM IST

Automobile

ഓല ഇലക്ട്രിക്ക് സ്ക്കൂട്ടർ സ്പെഷ്യൽ എഡിഷൻ വിൽപ്പന

MyFin Desk

ഓല ഇലക്ട്രിക്ക് സ്ക്കൂട്ടർ സ്പെഷ്യൽ എഡിഷൻ വിൽപ്പന
X

Summary

ഡല്‍ഹി: ഹോളി ഉത്സവത്തോട് അനുബന്ധിച്ച് വില്‍പ്പന വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഓല ഇലക്ട്രിക്ക്. മാര്‍ച്ച് 17-18 തീയതികളില്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ എസ്1 പ്രോയുടെ വില്‍പ്പനയ്ക്കായി  ഗ്ലോസി ഫിനിഷില്‍ എക്‌സ്‌ക്ലൂസീവ് സ്‌പെഷ്യല്‍ എഡിഷന്‍ കളര്‍ ജെറുവയും കമ്പനി അവതരിപ്പിക്കുന്നു. മാര്‍ച്ച് 17, 18 തീയതികളിലെ ഹോളിയുടെ രണ്ട് ദിവസങ്ങളില്‍ മാത്രമേ ഈ നിറം ലഭ്യമാകൂവെന്ന് ഓല അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കള്‍ക്കും മാര്‍ച്ച് 17 ന് വാഹനം വാങ്ങാം. മറ്റ് എല്ലാ ഉപഭോക്താക്കള്‍ക്കും മാര്‍ച്ച് 18 ന് […]


ഡല്‍ഹി: ഹോളി ഉത്സവത്തോട് അനുബന്ധിച്ച് വില്‍പ്പന വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഓല ഇലക്ട്രിക്ക്. മാര്‍ച്ച് 17-18 തീയതികളില്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ എസ്1 പ്രോയുടെ വില്‍പ്പനയ്ക്കായി ഗ്ലോസി ഫിനിഷില്‍ എക്‌സ്‌ക്ലൂസീവ് സ്‌പെഷ്യല്‍ എഡിഷന്‍ കളര്‍ ജെറുവയും കമ്പനി അവതരിപ്പിക്കുന്നു.

മാര്‍ച്ച് 17, 18 തീയതികളിലെ ഹോളിയുടെ രണ്ട് ദിവസങ്ങളില്‍ മാത്രമേ ഈ നിറം ലഭ്യമാകൂവെന്ന് ഓല അറിയിച്ചു.

മുന്‍കൂട്ടി ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കള്‍ക്കും മാര്‍ച്ച് 17 ന് വാഹനം വാങ്ങാം. മറ്റ് എല്ലാ ഉപഭോക്താക്കള്‍ക്കും മാര്‍ച്ച് 18 ന് വാഹനം വാങ്ങാന്‍ കഴിയും. എന്നാല്‍ സ്‌പെഷ്യല്‍ എഡിഷന്‍ ജെറുവ ഈ രണ്ട് ദിവസങ്ങളില്‍ മാത്രമേ വാങ്ങാന്‍ കഴിയൂ. പിന്നീട് ഇത് ലഭ്യമാകില്ലെന്ന് ഓല അറിയിച്ചു. ബാക്കി ദിവസങ്ങളില്‍ എസ്1 പ്രോയുടെ മറ്റ് 10 നിറങ്ങളില്‍ ഏതെങ്കിലും വാങ്ങാന്‍ കഴിയും.

ഡിജിറ്റല്‍ പേയ്മെന്റുകള്‍ പൂര്‍ണമായും ഓല ആപ്പിലൂടെ മാത്രമായിരിക്കും നടപ്പാക്കുക. ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഓല എസ് 1 പ്രോ സ്‌കൂട്ടറിന്റെ ഉത്പ്പാദനവും വിതരണവും കമ്പനി ഇപ്പോള്‍ വര്‍ധിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു.