16 March 2022 11:25 AM IST
Summary
ഡെല്‍ഹി : പാനിഗേല്‍ വി2 മോഡലിന്റെ സ്‌പെഷ്യല്‍ ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി. 21.3 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2001-ല്‍ ഓസ്‌ട്രേലിയന്‍ മോട്ടോര്‍ സൈക്കിള്‍ റേയ്‌സറായ ട്രോയ് ബെയ്ലിസ് നേടിയ ആദ്യ വേള്‍ഡ് സൂപ്പര്‍ബൈക്ക് കിരീടത്തിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ഡ്യുക്കാട്ടി 996 R-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഡ്യുക്കാറ്റി ഇന്ത്യ ഇറക്കിയ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. സ്റ്റാര്‍ഡാര്‍ഡ് പതിപ്പായ പാനിഗേല്‍ വി2 ആയി താരതമ്യം ചെയ്താല്‍ സ്‌പെഷ്യല്‍ […]
ഡെല്‍ഹി : പാനിഗേല്‍ വി2 മോഡലിന്റെ സ്‌പെഷ്യല്‍ ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി. 21.3 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2001-ല്‍ ഓസ്‌ട്രേലിയന്‍ മോട്ടോര്‍ സൈക്കിള്‍ റേയ്‌സറായ ട്രോയ് ബെയ്ലിസ് നേടിയ ആദ്യ വേള്‍ഡ് സൂപ്പര്‍ബൈക്ക് കിരീടത്തിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ഡ്യുക്കാട്ടി 996 R-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഡ്യുക്കാറ്റി ഇന്ത്യ ഇറക്കിയ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.
സ്റ്റാര്‍ഡാര്‍ഡ് പതിപ്പായ പാനിഗേല്‍ വി2 ആയി താരതമ്യം ചെയ്താല്‍ സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കിന് മൂന്നു കിലോ ഭാരം കുറവാണ്. മാത്രമല്ല ഇതിന് സിംഗിൾ സീറ്റാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. 955 സിസി ഉള്ള ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ 10,750 ആര്‍പിഎമ്മില്‍ 155 എച്ച്പി കരുത്തും 9000 ആര്‍പിഎമ്മില്‍ 104 എന്‍എം ടോര്‍ക്കും നല്‍കുമെന്നും കമ്പനി അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
