image

23 March 2022 12:59 PM IST

Automobile

5,000 ഇലക്ട്രിക്ക് ചാർജർ സ്റ്റേഷനുകൾ നിർമ്മിച്ച് എക്സികോം

MyFin Desk

5,000 ഇലക്ട്രിക്ക് ചാർജർ സ്റ്റേഷനുകൾ നിർമ്മിച്ച് എക്സികോം
X

Summary

മുംബൈ :പവർ സൊല്യൂഷൻസ് കമ്പനി എക്സികോം, രാജ്യത്ത് 200 നഗരങ്ങളിൽ  ഇലക്ട്രിക്ക് വാഹനങ്ങളുടെ 5000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. 2018 ൽ ഡൽഹിയിലെ ലോധി എസ്റ്റേറ്റിൽ ആണ് കമ്പനി ആദ്യമായി ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്. ചാർജിങ് സ്റ്റേഷനുകളിൽ 3600 എ സി ,1400  ഡി സി  ചാർജറുകൾ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് വാഹന ചാർജിങ് ഫെസിലിറ്റേറ്റർ ആയി എക്‌സിക്കോ മാറും എന്ന് കമ്പനി അവകാശപ്പെട്ടു. 20 സംസ്ഥാനങ്ങളിലെ 200 നഗരങ്ങളിൽ ചാർജിങ് […]


മുംബൈ :പവർ സൊല്യൂഷൻസ് കമ്പനി എക്സികോം, രാജ്യത്ത് 200 നഗരങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ 5000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. 2018 ൽ ഡൽഹിയിലെ ലോധി എസ്റ്റേറ്റിൽ ആണ് കമ്പനി ആദ്യമായി ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്. ചാർജിങ് സ്റ്റേഷനുകളിൽ 3600 എ സി ,1400 ഡി സി ചാർജറുകൾ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് വാഹന ചാർജിങ് ഫെസിലിറ്റേറ്റർ ആയി എക്‌സിക്കോ മാറും എന്ന് കമ്പനി അവകാശപ്പെട്ടു. 20 സംസ്ഥാനങ്ങളിലെ 200 നഗരങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച കമ്പനിയുടെ 5000 മത്തെ ചാർജർ സ്ഥാപിച്ചിരിക്കുന്നത് ടാറ്റ പവറിന് വേണ്ടി ഡൽഹിയിലെ ട്രാൻസ്‌പോർട് കോർപറേഷൻ ഡിപ്പോയിലാണ് . ബസ് ഡിപ്പോകൾ ,ഫ്‌ളീറ്റ്‌ ഓപ്പറേറ്ററുമാർ,പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ,റെസിഡൻഷൽ കമ്മ്യൂണിറ്റികൾ,എന്നിവിടങ്ങളിലാണ് ചാർജിങ് സ്റ്റേഷൻ കൂടുതലായി സ്ഥാപിച്ചിരിക്കുന്നത്.ഇലക്ട്രിക്ക് ഫോർ വീലറുകളും,ബസുകളും തങ്ങളുടെ ചാർജിങ് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും രാജ്യത്തുടനീളം ഇലക്ട്രിക്ക് ചാർജിങ്ങിനെ ജനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും കമ്പനി അഭിപ്രായപ്പെട്ടു.