28 March 2022 10:08 AM IST
Summary
ഡെല്‍ഹി : മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയായ അവാദ ക്ഷോരാപൂര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപം നടത്തി ഭാരതി എയര്‍ടെല്‍. അവാദയിലെ 7 ശതമാനത്തിലധികം ഓഹരികള്‍ 1.74 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടതായി കഴിഞ്ഞ ദിവസമാണ് എയര്‍ടെല്‍ അധികൃതര്‍ വ്യക്തമാക്കിയത്. രാജ്യത്തെ വൈദ്യുത ഉത്പാദനം സംബന്ധിച്ച നിയമങ്ങള്‍ക്ക് അനുസൃതമായി ഊര്‍ജ്ജ ഉത്പാദന പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയാണ് അവാദ. 10 രൂപ വീതമുള്ള 17,42,650 ഓഹരികള്‍ വാങ്ങുന്നതിന് ആകെ 1,74,26,500 രൂപ ചെലവ് വരുമെന്ന് എയര്‍ടെല്‍ സമര്‍പ്പിച്ച […]
ഡെല്‍ഹി : മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയായ അവാദ ക്ഷോരാപൂര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപം നടത്തി ഭാരതി എയര്‍ടെല്‍. അവാദയിലെ 7 ശതമാനത്തിലധികം ഓഹരികള്‍ 1.74 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടതായി കഴിഞ്ഞ ദിവസമാണ് എയര്‍ടെല്‍ അധികൃതര്‍ വ്യക്തമാക്കിയത്. രാജ്യത്തെ വൈദ്യുത ഉത്പാദനം സംബന്ധിച്ച നിയമങ്ങള്‍ക്ക് അനുസൃതമായി ഊര്‍ജ്ജ ഉത്പാദന പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയാണ് അവാദ.
10 രൂപ വീതമുള്ള 17,42,650 ഓഹരികള്‍ വാങ്ങുന്നതിന് ആകെ 1,74,26,500 രൂപ ചെലവ് വരുമെന്ന് എയര്‍ടെല്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. എയര്‍ടെല്ലിന്റെ അനുബന്ധ സ്ഥാപനമായ എന്‍എക്സ്ട്രാ ഡാറ്റ, അവാദ ക്‌ഷോരാപൂരിലെ 11.3 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്നും ഏകദേശം 2.80 കോടി രൂപയാണിതെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. സൗരോര്‍ജ്ജത്തിന്റെ ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്കായി കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന 10 മെഗാവാട്ട് സൗരോര്‍ജ്ജ ഉല്‍പ്പാദന പ്ലാന്റുകളുടെ മേല്‍നോട്ടം അവാദയ്ക്കാണ്.
പഠിക്കാം & സമ്പാദിക്കാം
Home
