image

1 April 2022 8:37 AM IST

Steel

വില്‍പനയില്‍ 27 ശതമാനം വര്‍ധന നേടി എപിഎല്‍ അപ്പോളോ ട്യൂബ്‌സ്

MyFin Desk

വില്‍പനയില്‍ 27 ശതമാനം വര്‍ധന നേടി എപിഎല്‍ അപ്പോളോ ട്യൂബ്‌സ്
X

Summary

ഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ വില്‍പ്പന 27 ശതമാനം വര്‍ധിച്ച് 5,51,723 ടണ്ണായി ഉയര്‍ന്നുവെന്നറിയിച്ച് എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ലിമിറ്റഡ്. 2021-22 സാമ്പത്തിക വര്‍ഷം 17,54,963 ടണ്ണിന്റെ വില്‍പന നേടിയെന്നും തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷം ഇത് 16,40,353 ടണ്ണായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. സ്റ്റീല്‍ ട്യൂബ് നിര്‍മ്മാണത്തിലാണ് കമ്പനി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്റ്റീല്‍ ട്യൂബുകളുടേയും അപ്പോളോ ഇസെഗ് സെഗ്മെന്റിലുള്ള ഉത്പന്നങ്ങളുടേയും വില്‍പന വര്‍ധിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ മുന്‍നിര സ്ട്രക്ചറല്‍ സ്റ്റീല്‍ […]


ഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ വില്‍പ്പന 27 ശതമാനം വര്‍ധിച്ച് 5,51,723 ടണ്ണായി ഉയര്‍ന്നുവെന്നറിയിച്ച് എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ലിമിറ്റഡ്. 2021-22 സാമ്പത്തിക വര്‍ഷം 17,54,963 ടണ്ണിന്റെ വില്‍പന നേടിയെന്നും തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷം ഇത് 16,40,353 ടണ്ണായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. സ്റ്റീല്‍ ട്യൂബ് നിര്‍മ്മാണത്തിലാണ് കമ്പനി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സ്റ്റീല്‍ ട്യൂബുകളുടേയും അപ്പോളോ ഇസെഗ് സെഗ്മെന്റിലുള്ള ഉത്പന്നങ്ങളുടേയും വില്‍പന വര്‍ധിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ മുന്‍നിര സ്ട്രക്ചറല്‍ സ്റ്റീല്‍ ട്യൂബ് നിര്‍മ്മാതാക്കളാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ലിമിറ്റഡ്. മൊത്തം 2.6 ദശലക്ഷം ടണ്‍ ശേഷിയുള്ള 11 നിര്‍മ്മാണ കേന്ദ്രങ്ങളാണ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി കമ്പനി നടത്തുന്നത്.