1 April 2022 9:18 AM IST
Summary
ഡെല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മികച്ച പ്രതിമാസ വില്‍പ്പനയാണ് സ്‌കോഡ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിൽപ്പന 5,608 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 1,159 യൂണിറ്റായിരുന്നു. 2021 മാര്‍ച്ചിലെ വില്‍പ്പന അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. സ്‌കോഡ ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ട് ദശാബ്ദകാലത്തിനിടെ നേടിയ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഈ മാസം ഉണ്ടായത്. ഇതിന് മുന്‍പ് 2012 ജൂണില്‍ 4,923 യൂണിറ്റ് വില്‍പ്പനയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. കമ്പനി ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുകയും […]
ഡെല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മികച്ച പ്രതിമാസ വില്‍പ്പനയാണ് സ്‌കോഡ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിൽപ്പന 5,608 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 1,159 യൂണിറ്റായിരുന്നു. 2021 മാര്‍ച്ചിലെ വില്‍പ്പന അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്.
സ്‌കോഡ ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ട് ദശാബ്ദകാലത്തിനിടെ നേടിയ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഈ മാസം ഉണ്ടായത്. ഇതിന് മുന്‍പ് 2012 ജൂണില്‍ 4,923 യൂണിറ്റ് വില്‍പ്പനയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.
കമ്പനി ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുകയും വിവിധ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.
ആഗോളതലത്തില്‍ സ്‌കോഡ ഓട്ടോയുടെ പ്രധാന വിപണിയായി ഇന്ത്യ മാറുന്നുണ്ട്. ഇത് ബ്രാന്‍ഡിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഈ വര്‍ഷം ജനുവരി-മാര്‍ച്ച്മാസത്തിനിടയിലെ വില്‍പ്പനയുടെ കാര്യത്തില്‍ കമ്പനിക്ക് ഏറ്റവും മികവാണ് ഉണ്ടായത്. ഇക്കാലയളവില്‍ 13,120 വാഹനങ്ങളാണ് കമ്പനി വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 3,016 യൂണിറ്റുകള്‍ മാത്രമാണ് പോയത്.
പഠിക്കാം & സമ്പാദിക്കാം
Home
