image

7 April 2022 7:38 AM GMT

Education

യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 12 % വര്‍ദ്ധനവ്

MyFin Desk

indian_students_usa
X

Summary

വാഷിംഗ്ടണ്‍: 2021 ല്‍ യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 12 ശതമാനത്തിലധികം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. അതേസമയം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വരുന്ന ചൈനയിലാകട്ടെ എട്ട് ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 2021 ല്‍ യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശത്തെ കൊവിഡ് പ്രതികൂലമായി ബാധിച്ചതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) റിപ്പോര്‍ട്ട് പറയുന്നു. എഫ്1, എം1  വിദ്യാര്‍ത്ഥികള്‍ക്കുള്ള സെവിസ് (സ്റ്റുഡന്റ്‌സ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) റെക്കോര്‍ഡ് 2021 കലണ്ടര്‍ വര്‍ഷത്തില്‍ 1,236,748 […]


വാഷിംഗ്ടണ്‍: 2021 ല്‍ യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 12 ശതമാനത്തിലധികം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. അതേസമയം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വരുന്ന ചൈനയിലാകട്ടെ എട്ട് ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
2021 ല്‍ യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശത്തെ കൊവിഡ് പ്രതികൂലമായി ബാധിച്ചതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) റിപ്പോര്‍ട്ട് പറയുന്നു. എഫ്1, എം1 വിദ്യാര്‍ത്ഥികള്‍ക്കുള്ള സെവിസ് (സ്റ്റുഡന്റ്‌സ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) റെക്കോര്‍ഡ് 2021 കലണ്ടര്‍ വര്‍ഷത്തില്‍ 1,236,748 ആയിരുന്നു. 2020 ലേക്കാള്‍ 1.2 ശതമാനം കുറവാണിത്.
എഫ്1, എം1 എന്നിവയാണ് കുടിയേറ്റേതര വിദ്യാര്‍ത്ഥി വിസകള്‍. ജെ 1 ഒരു നോണ്‍-ഇമിഗ്രന്റ് സ്റ്റുഡന്റ് വിസയാണ്.
ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം ഏഷ്യയെ ഏറ്റവും പ്രശസ്തമായ ഭൂഖണ്ഡമാക്കി മാറ്റി. എന്നാല്‍ 2021 ല്‍ ചൈനയില്‍ നിന്നും അമേരിക്കയില്‍ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ ഇതേ വര്‍ഷം ഇന്ത്യ കൂടുതല്‍ വിദ്യാര്‍ത്ഥികളെ അയച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 37 ശതമാനവും സ്ത്രീകളാണ്.
348,992 വിദ്യാര്‍ത്ഥികളെ യുഎസിലേക്ക് അയച്ച ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നു. 232,851 വിദ്യാര്‍ത്ഥികളുമായി ഇന്ത്യ ചൈനയെ പിന്തുടരുന്നു. ദക്ഷിണ കൊറിയ (58,787), കാനഡ (37,453), ബ്രസീല്‍ (33,552), വിയറ്റ്നാം (29,597), സൗദി അറേബ്യ (28,600), തായ്വാന്‍ (25,406), ജപ്പാന്‍ (20,144), മെക്സിക്കോ (19,680) എന്നിവയാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും തൊട്ടുപിന്നില്‍.