Summary
ഡെല്‍ഹി:നിലവിലെ ഡയറക്ടര്‍മാരുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ഐഡിബിഐ ബാങ്ക് എന്നിവയുടെ ബോര്‍ഡുകളില്‍ സര്‍ക്കാര്‍ പുതിയ ഡയറക്ടര്‍മാരെ നിര്‍ദേശിച്ചു ചെയ്തു.പങ്കജ് ശര്‍മ്മയാണ് പിഎന്‍ബിയുടെ പുതിയ ഡയറക്ടര്‍. പങ്കജ് ജെയിന്‍ ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിലവില്‍ കേന്ദ്ര ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ പങ്കജ് ശര്‍മ്മയെ നിയമിക്കുന്നത്. ഐഡിബിഐ ബാങ്കിന്റെ ഡയറക്ടര്‍മാരായി മനോജ് സഹായിയെയും സുശീല്‍ കുമാര്‍ സിംഗിനെയും നിയമിച്ചു. മനേജ് സഹായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ എക്‌സപ്ന്‍ഡീച്ചര്‍ വീഭാഗത്തില്‍ ജോയിന്റ് […]
ഡെല്‍ഹി:നിലവിലെ ഡയറക്ടര്‍മാരുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ഐഡിബിഐ ബാങ്ക് എന്നിവയുടെ ബോര്‍ഡുകളില്‍ സര്‍ക്കാര്‍ പുതിയ ഡയറക്ടര്‍മാരെ നിര്‍ദേശിച്ചു ചെയ്തു.പങ്കജ് ശര്‍മ്മയാണ് പിഎന്‍ബിയുടെ പുതിയ ഡയറക്ടര്‍. പങ്കജ് ജെയിന്‍ ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിലവില്‍ കേന്ദ്ര ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ പങ്കജ് ശര്‍മ്മയെ നിയമിക്കുന്നത്.
ഐഡിബിഐ ബാങ്കിന്റെ ഡയറക്ടര്‍മാരായി മനോജ് സഹായിയെയും സുശീല്‍ കുമാര്‍ സിംഗിനെയും നിയമിച്ചു.
മനേജ് സഹായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ എക്‌സപ്ന്‍ഡീച്ചര്‍ വീഭാഗത്തില്‍ ജോയിന്റ് സെക്രട്ടറിയും ധനകാര്യ ഉപദേഷ്ടാവുമാണ്. സുശീല്‍ കുമാര്‍ സിംഗ് ധനകാര്യമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിഭാഗത്തില്‍ ഡയറക്ടറാണ്.
ഐഡിബിഐ ബാങ്ക് ഇപ്പോള്‍ സ്വകാര്യ ബാങ്കാണ്. സര്‍ക്കരിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഐഡിബിഐയിലുള്ളത്.പിഎന്‍ബിയുടെ ഓഹരികള്‍ 1.60 ശതമാനം താഴ്ന്ന് 36.85 രൂപയിലും, ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ 2.01 ശതമാനം താഴ്ന്ന് 46.40 രൂപയിലുമാണ്.ഇന്ന് വ്യാപാരം നടത്തിയത്.
പഠിക്കാം & സമ്പാദിക്കാം
Home
