13 April 2022 12:02 PM IST
Summary
മുംബൈ: ഏറ്റവും തിരക്കേറിയ 100 ദേശീയ പാതകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ 200 കോടി രൂപ നിക്ഷേപിക്കുമെന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനിയായ ഭാരത് പെട്രോളിയം (ബിപിസിഎല്‍) അറിയിച്ചു. 2,000 സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഈ സാമ്പത്തിക വര്‍ഷം ഏകദേശം 200 കോടി രൂപ നിക്ഷേപിക്കുമെന്നാണ് ബിപിസിഎല്‍ ബുധനാഴ്ച അറിയിച്ചത്. ചെന്നൈ-തൃച്ചി-മധുര ഹൈവേയില്‍ കമ്പനി അടുത്തിടെ ഒരു ചാര്‍ജിംഗ് യൂണിറ്റ് ആരംഭിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ ദേശീയപാത 47-ന്റെ കൊച്ചി-സേലം ഭാഗത്ത് രണ്ടാമത്തെ സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് […]
മുംബൈ: ഏറ്റവും തിരക്കേറിയ 100 ദേശീയ പാതകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ 200 കോടി രൂപ നിക്ഷേപിക്കുമെന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനിയായ ഭാരത് പെട്രോളിയം (ബിപിസിഎല്‍) അറിയിച്ചു. 2,000 സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഈ സാമ്പത്തിക വര്‍ഷം ഏകദേശം 200 കോടി രൂപ നിക്ഷേപിക്കുമെന്നാണ് ബിപിസിഎല്‍ ബുധനാഴ്ച അറിയിച്ചത്.
ചെന്നൈ-തൃച്ചി-മധുര ഹൈവേയില്‍ കമ്പനി അടുത്തിടെ ഒരു ചാര്‍ജിംഗ് യൂണിറ്റ് ആരംഭിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ ദേശീയപാത 47-ന്റെ കൊച്ചി-സേലം ഭാഗത്ത് രണ്ടാമത്തെ സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ബിപിസിഎല്‍ റീട്ടെയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി എസ് രവി പറഞ്ഞു.
ചാര്‍ജിംഗ് യൂണിറ്റിന് ബൂസ്റ്റര്‍ ട്രാന്‍സ്ഫോര്‍മര്‍ ആവശ്യമില്ലെങ്കില്‍, വിശ്രമമുറികള്‍, റിഫ്രഷ്മെന്റ് / ഫുഡ് കോര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ കേന്ദ്രമെന്ന നിലയില്‍ സ്ഥാപിക്കും. അത്തരമൊരു യൂണിറ്റ് 7-12 ലക്ഷം രൂപ ചിലവില്‍ തയ്യാറാക്കാമെന്ന് ബി എസ് രവി പറഞ്ഞു.
2023 മാര്‍ച്ചോടെ 100 സ്റ്റേഷനുകളിലായി 2,000 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷം ഏകദേശം 200 കോടി രൂപയുടെ നിക്ഷേപം തങ്ങള്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ സ്‌റ്റേഷന്‍ മിക്കവാറും മുംബൈ-ബെംഗളൂരു ദേശീയ പാത 4 ആയിരിക്കുമെന്നും ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ള ഹൈവേ ആയതിനാല്‍ ഒന്നിലധികം യൂണിറ്റുകള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യുത വാഹനങ്ങളുടെ ആഭ്യന്തര നിര്‍മ്മാണവും വില്‍പ്പനയും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാരംഭ ഘട്ടത്തില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ലാഭകരമല്ലാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്നോ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ ചില ആനുകൂല്യങ്ങള്‍ തേടുമെന്ന് ബി എസ് രവി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
