image

23 April 2022 6:13 AM GMT

Banking

യുപിഐ അധിഷ്ഠിത പേയ്‌മെന്റ് ഇനി യുഎഇയിലും

MyFin Desk

UPI Payments
X

Summary

അബുദാബി : യുപിഐ (യൂണിഫൈയ്ഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) അധിഷ്ഠിത ആപ്പുകള്‍ ഉപയോഗിച്ച് യുഎഇയില്‍ എത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ലൈനായി പണം കൈമാറാം. ഇതോടെ ബിസിനസ് ആവശ്യങ്ങള്‍ക്കടക്കം യുഎഇ സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത് ചെയ്യും. റീട്ടെയില്‍ സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് പേയ്‌മെന്റ് ഇടപാട് നടത്താം. ഇതിനായി ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈല്‍ ആപ്പ് എന്നിവ ഉണ്ടായിരിക്കണം. യുപിഐ സേവനം യുഎഇയിലെ എല്ലാ സ്ഥലങ്ങളിലും […]


അബുദാബി : യുപിഐ (യൂണിഫൈയ്ഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) അധിഷ്ഠിത ആപ്പുകള്‍ ഉപയോഗിച്ച് യുഎഇയില്‍ എത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ലൈനായി പണം കൈമാറാം. ഇതോടെ ബിസിനസ് ആവശ്യങ്ങള്‍ക്കടക്കം യുഎഇ സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത് ചെയ്യും. റീട്ടെയില്‍ സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് പേയ്‌മെന്റ് ഇടപാട് നടത്താം.
ഇതിനായി ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈല്‍ ആപ്പ് എന്നിവ ഉണ്ടായിരിക്കണം. യുപിഐ സേവനം യുഎഇയിലെ എല്ലാ സ്ഥലങ്ങളിലും ലഭ്യമാകില്ലെന്നും അറിയിപ്പുണ്ട്. നിയോപേ ടെര്‍മിനലുകളുള്ള സ്ഥാപനങ്ങള്‍ മാത്രമാണ് പേയ്മെന്റുകള്‍ സ്വീകരിക്കുക. ഇന്ത്യയ്ക്ക് പുറത്ത് യുപിഐയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന് ആര്‍ബിഐ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കൃഷ്ണറാവു കാരാട് ഏതാനും ദിവസം മുന്‍പ് ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചിരുന്നു.
വിവിധ രാജ്യങ്ങളില്‍ BHIM UPI QR-ന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് വേണ്ട ചുവടുവെപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് അന്താരാഷ്ട്ര വ്യാപാര സ്ഥാപനങ്ങളിലെ എല്ലാ റീട്ടെയില്‍ പര്‍ച്ചേസിനും BHIM UPI QR ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്തുന്നതിന് സൗകര്യമൊരുക്കും. നിലവില്‍ സിംഗപ്പൂര്‍, ഭൂട്ടാന്‍, യുഎഇ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ BHIM UPI QR-ന് സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.
സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമില്ലെങ്കിലും ഇനി യുപിഐ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന യുപിഐ123 പേ സര്‍വീസ് അടുത്തിടെയാണ് കേന്ദ്രം അവതരിപ്പിച്ചത്. വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI).