7 Jun 2022 10:02 AM IST
Summary
ഡെല്‍ഹി: വായ്പാ വിതരണം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സര്‍ക്കാര്‍ സ്‌കീമുകളെ പറ്റി ബോധവത്ക്കരണം നടത്തുന്നതിനുമുള്ള നീക്കവുമായി രാജ്യത്തെ പൊതു മേഖലാ ബാങ്കുകള്‍. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്‌കീം സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കണമെന്നും, പൊതു മേഖലാ ബാങ്കുകളും സംസ്ഥാനതലത്തിലുള്ള ബാങ്കേഴ്‌സ് കമ്മറ്റി ഇതിന് നേതൃത്വം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ആസാദി കാ അമൃത് മഹോത്സവിന്റെ (എകെഎഎം) ഭാഗമായി ജൂണ്‍ 8 ബുധനാഴ്ച്ച ദേശീയതലത്തില്‍ പരിപാടി സംഘടിപ്പിക്കും. 2022 ജൂണ്‍ […]
ഡെല്‍ഹി: വായ്പാ വിതരണം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സര്‍ക്കാര്‍ സ്‌കീമുകളെ പറ്റി ബോധവത്ക്കരണം നടത്തുന്നതിനുമുള്ള നീക്കവുമായി രാജ്യത്തെ പൊതു മേഖലാ ബാങ്കുകള്‍. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്‌കീം സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കണമെന്നും, പൊതു മേഖലാ ബാങ്കുകളും സംസ്ഥാനതലത്തിലുള്ള ബാങ്കേഴ്‌സ് കമ്മറ്റി ഇതിന് നേതൃത്വം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.
ആസാദി കാ അമൃത് മഹോത്സവിന്റെ (എകെഎഎം) ഭാഗമായി ജൂണ്‍ 8 ബുധനാഴ്ച്ച ദേശീയതലത്തില്‍ പരിപാടി സംഘടിപ്പിക്കും. 2022 ജൂണ്‍ 6 മുതല്‍ 12 വരെ എകെഎഎം-ന് കീഴില്‍ ധനമന്ത്രാലയത്തിന്റെ ഐക്കണിക് വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടല്‍ പെന്‍ഷന്‍ യോജന (APY) എന്നീ സ്‌കീമുകളെ പറ്റിയുള്ള വിശദവിവരങ്ങളാകും പരിപാടിയിലൂടെ പങ്കുവെക്കുക. എകെഎഎം ആഘോഷത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ജന്‍ സമര്‍ഥ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തിരുന്നു. വായ്പ ലഭ്യത എളുപ്പം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള 13 സര്‍ക്കാര്‍ പദ്ധതികളുടെ ക്രെഡിറ്റ് ലിങ്ക്ഡ് പോര്‍ട്ടലാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
