image

17 Jun 2022 9:41 AM IST

Oil and Gas

ധാര എണ്ണകള്‍ക്ക് ലിറ്ററിന് 15 രൂപ വില കുറച്ചു

MyFin Desk

ധാര എണ്ണകള്‍ക്ക് ലിറ്ററിന് 15 രൂപ  വില കുറച്ചു
X

Summary

ഡെല്‍ഹി: ആഗോള വിപണിയില്‍ വില കുറച്ചതോടെ പാചക എണ്ണകളുടെ വില ലിറ്ററിന് 15 രൂപ വരെ കുറച്ചതായി മദര്‍ ഡെയറി അറിയിച്ചു. ധാര ബ്രാന്‍ഡിന് കീഴിലാണ് കമ്പനി ഭക്ഷ്യ എണ്ണകള്‍ വില്‍ക്കുന്നത്. ധാര കടുകെണ്ണ (1 ലിറ്റര്‍) ലിറ്ററിന് 208 രൂപയില്‍ നിന്ന് 193 രൂപയായി കുറച്ചു. ധാര ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ (1 ലിറ്റര്‍) ലിറ്ററിന് 235 രൂപയില്‍ നിന്ന് 220 രൂപയായി കുറച്ചു. കമ്പനിയുടെ ശുദ്ധീകരിച്ച സോയാബീന്‍ എണ്ണയുടെ (1 ലിറ്റര്‍) വില 209 […]


ഡെല്‍ഹി: ആഗോള വിപണിയില്‍ വില കുറച്ചതോടെ പാചക എണ്ണകളുടെ വില ലിറ്ററിന് 15 രൂപ വരെ കുറച്ചതായി മദര്‍ ഡെയറി അറിയിച്ചു. ധാര ബ്രാന്‍ഡിന് കീഴിലാണ് കമ്പനി ഭക്ഷ്യ എണ്ണകള്‍ വില്‍ക്കുന്നത്.
ധാര കടുകെണ്ണ (1 ലിറ്റര്‍) ലിറ്ററിന് 208 രൂപയില്‍ നിന്ന് 193 രൂപയായി കുറച്ചു. ധാര ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ (1 ലിറ്റര്‍) ലിറ്ററിന് 235 രൂപയില്‍ നിന്ന് 220 രൂപയായി കുറച്ചു. കമ്പനിയുടെ ശുദ്ധീകരിച്ച സോയാബീന്‍ എണ്ണയുടെ (1 ലിറ്റര്‍) വില 209 രൂപയില്‍ നിന്ന് 194 രൂപയായി കുറയും.
സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സമീപകാല സംരംഭങ്ങള്‍, അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, സൂര്യകാന്തി എണ്ണയുടെ ലഭ്യത വർദ്ധിച്ചത് തുടങ്ങിയ കാരണങ്ങളാലാണ് ഈ വിലക്കുറവെന്ന കമ്പനി അറിയിച്ചു. പുതിയ എംആര്‍പിയോടെയുള്ള ധാരാ ഭക്ഷ്യ എണ്ണയുടെ വകഭേദങ്ങള്‍ അടുത്ത ആഴ്ചയോടെ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന വില കാരണം കഴിഞ്ഞ ഒരു വര്‍ഷമായി ഭക്ഷ്യ എണ്ണ വില വളരെ ഉയര്‍ന്ന നിലയിലാണ്. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യ പ്രതിവര്‍ഷം 13 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നു. 60 ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതിയെ ആശ്രയിച്ചാണ്.