image

21 July 2022 10:57 AM IST

Banking

ഡിജിറ്റല്‍ ബാങ്ക് നിയന്ത്രണത്തിന് പ്രത്യേക നിയമം വേണം: നീതി ആയോഗ് 

MyFin Desk

ഡിജിറ്റല്‍ ബാങ്ക് നിയന്ത്രണത്തിന് പ്രത്യേക നിയമം വേണം: നീതി ആയോഗ് 
X

Summary

 രാജ്യത്തെ ഡിജിറ്റല്‍ ബാങ്കുകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമ ചട്ടക്കൂട് വേണമെന്ന് നീതി ആയോഗ്. ഇവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാങ്കേതിക പിന്‍ബലം രാജ്യത്ത് ആവോളമുണ്ടെന്നും നീതി ആയോഗ് ഇറക്കിയ 'ഡിജിറ്റല്‍ ബാങ്ക്‌സ്: എ പ്രപ്പോസല്‍ ഫോര്‍ ലൈസന്‍സിംഗ് ആന്‍ഡ് റെഗുലേറ്ററി റെജിം ഫോര്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് വേണ്ട ലൈസന്‍സുകള്‍, ഇവയ്ക്ക് മേല്‍ വരുത്തേണ്ട നിയന്ത്രണങ്ങളും ഇതിന് പിന്തുണ നല്‍കുന്ന നിയമങ്ങളുമടക്കം റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ പൊതു ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) […]


രാജ്യത്തെ ഡിജിറ്റല്‍ ബാങ്കുകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമ ചട്ടക്കൂട് വേണമെന്ന് നീതി ആയോഗ്. ഇവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാങ്കേതിക പിന്‍ബലം രാജ്യത്ത് ആവോളമുണ്ടെന്നും നീതി ആയോഗ് ഇറക്കിയ 'ഡിജിറ്റല്‍ ബാങ്ക്‌സ്: എ പ്രപ്പോസല്‍ ഫോര്‍ ലൈസന്‍സിംഗ് ആന്‍ഡ് റെഗുലേറ്ററി റെജിം ഫോര്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് വേണ്ട ലൈസന്‍സുകള്‍, ഇവയ്ക്ക് മേല്‍ വരുത്തേണ്ട നിയന്ത്രണങ്ങളും ഇതിന് പിന്തുണ നല്‍കുന്ന നിയമങ്ങളുമടക്കം റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയിലെ പൊതു ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇതേ മേഖലയില്‍ വേരുറപ്പിച്ച സ്വകാര്യ കമ്പനികളെ വെല്ലുവിളിയ്ക്കുന്നതില്‍ വിജയിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുപിഐ ഇടപാടുകളുടെ മൂല്യം 4 ലക്ഷം കോടി രൂപയ്ക്ക് മുകളിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ആവശ്യമുള്ളതായ പോളിസികളെ പറ്റിയും ആഗോള ഫിന്‍ടെക്ക് മേഖലയില്‍ മുന്നിലെത്തുന്നതിനായി ഇന്ത്യ എടുക്കേണ്ട ചുവടുവെപ്പുകളെ പറ്റിയും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിയന്ത്രിത ഡിജിറ്റല്‍ ബിസിനസ് ബാങ്ക് ലൈസന്‍സും, നിയന്ത്രിത ഡിജിറ്റല്‍ കണ്‍സ്യൂമര്‍ ബാങ്ക് ലൈസന്‍സും അവതരിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഡിജിറ്റല്‍ ബാങ്കുകള്‍ ആരംഭിക്കുന്നതിന് താരതമ്യേന ചെലവ് കുറവാണെന്നും രാജ്യത്തെ നിയോ ബാങ്കിംഗിന്റെ വളര്‍ച്ച ഇതിന് ഉദാഹരണമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.