1 Aug 2022 9:58 AM IST
Summary
ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെ എം), ജൂലൈ മാസത്തിൽ 19,693 യൂണിറ്റുകൾ വിറ്റു. കമ്പനിയുടെ മൊത്ത വില്പന കഴിഞ്ഞ വർഷത്തിലെ ജൂലൈ മാസത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 13,105 യൂണിറ്റുകളാണ് വിറ്റത്. ജൂലൈ മാസത്തിൽ കമ്പനിക്ക് മികച്ച വിൽപ്പനയാണ് ഉണ്ടായതെന്ന് ടി കെ എമ്മിന്റെ വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു. ബി എസ് യു വി വിഭാഗത്തിൽ ആദ്യത്തെ സെൽഫ് ചാർജിങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ […]
ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെ എം), ജൂലൈ മാസത്തിൽ 19,693 യൂണിറ്റുകൾ വിറ്റു. കമ്പനിയുടെ മൊത്ത വില്പന കഴിഞ്ഞ വർഷത്തിലെ ജൂലൈ മാസത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 13,105 യൂണിറ്റുകളാണ് വിറ്റത്. ജൂലൈ മാസത്തിൽ കമ്പനിക്ക് മികച്ച വിൽപ്പനയാണ് ഉണ്ടായതെന്ന് ടി കെ എമ്മിന്റെ വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു.
ബി എസ് യു വി വിഭാഗത്തിൽ ആദ്യത്തെ സെൽഫ് ചാർജിങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ അർബൻ ക്രൂസർ ഹൈറൈഡർ അവതരിപ്പിച്ചതിലൂടെ രാജ്യത്തിലുടനീളം വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കമ്പനി മുൻ നിരയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മോഡലിനോടുള്ള ഉപഭോക്താക്കളുടെ പ്രതികരണം വളരെ മികച്ചതാണെന്നും, ലോകമെമ്പാടുമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിലും വിൽപ്പനയിലും ടൊയോട്ടയുടെ ആഗോള മികവ് വീണ്ടും ആവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നീ മോഡലുകളുടെ ജനപ്രീതിയാണ് കമ്പനിയുടെ ഉയർന്ന വില്പനയിൽ പ്രധാന പങ്ക് വഹിച്ചതെന്നും പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
