image

3 Aug 2022 3:31 AM GMT

Industries

ജിയോയുടെ 5ജി ജനുവരിയിലെത്തുമോ ?

MyFin Desk

ജിയോയുടെ 5ജി ജനുവരിയിലെത്തുമോ ?
X

Summary

2023 ജനുവരിയോടെ റിലയന്‍സ് ജിയോ 5ജി സേവനം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളിലാണ് ജനുവരിയില്‍ സേവനം ലഭ്യമാകുകയെന്നും, ഈ വര്‍ഷം ഡിസംബറോടെ മുംബൈയിലും ഡെല്‍ഹിയിലും സേവനം ആരംഭിക്കുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഹൈദരാബാദ്, ജാംനഗര്‍, അഹമ്മദാബാദ്, ലഖ്‌നൗ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളുരു, എന്നിവിടങ്ങളിലാകും ജനുവരിയോടെ സേവനം ലഭിക്കുക. ഇന്ത്യയിലെ 70,000 പോയിന്റുകളില്‍ അടുത്ത വര്‍ഷം മാര്‍ച്ചിനകം 5ജി സേവനം എത്തിക്കുമെന്നാണ് കരുതുന്നത്. ഇപ്പോഴുള്ളതിലെ 10 ശതമാനത്തോളം ടവറുകള്‍ ഇതിനായി ഉപയോഗിക്കും. വരുന്ന ഓരോ മാസങ്ങളിലും കുറഞ്ഞത് […]


2023 ജനുവരിയോടെ റിലയന്‍സ് ജിയോ 5ജി സേവനം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളിലാണ് ജനുവരിയില്‍ സേവനം ലഭ്യമാകുകയെന്നും, ഈ വര്‍ഷം ഡിസംബറോടെ മുംബൈയിലും ഡെല്‍ഹിയിലും സേവനം ആരംഭിക്കുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഹൈദരാബാദ്, ജാംനഗര്‍, അഹമ്മദാബാദ്, ലഖ്‌നൗ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളുരു, എന്നിവിടങ്ങളിലാകും ജനുവരിയോടെ സേവനം ലഭിക്കുക. ഇന്ത്യയിലെ 70,000 പോയിന്റുകളില്‍ അടുത്ത വര്‍ഷം മാര്‍ച്ചിനകം 5ജി സേവനം എത്തിക്കുമെന്നാണ് കരുതുന്നത്. ഇപ്പോഴുള്ളതിലെ 10 ശതമാനത്തോളം ടവറുകള്‍ ഇതിനായി ഉപയോഗിക്കും.
വരുന്ന ഓരോ മാസങ്ങളിലും കുറഞ്ഞത് 3000 ഇടങ്ങളില്‍ വീതം 5ജി സേവനം ആരംഭിക്കാനാണ് നീക്കം. ജിയോയുടെ 5ജി ഉടന്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും തീയതി സംബന്ധിച്ച് കമ്പനി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഈ വര്‍ഷം ഒക്ടോബറോടെ രാജ്യത്ത് 5 ജി സേവനം ലഭ്യമായി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണോ വ്യക്തമാക്കിയിരുന്നു. പിഎല്‍ഐയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നോക്കിയ, എറിക്സണ്‍ എന്നീ സ്ഥാപനങ്ങളാണ് 5 ജി ക്കുവേണ്ടിയുള്ള ഉപകരണങ്ങള്‍ ടെലികോം സേവനദാതാക്കള്‍ക്ക് നല്‍കുന്നത്.
5ജി സ്പെക്ട്രം ലേലം വിളിയില്‍ റിലയന്‍സ് ജിയോയാണ് ഏറ്റവും വലിയ തുക വിളിച്ചിരിക്കുന്നത്. 88,078 കോടി രൂപയാണ് റിലയന്‍സ് വിളിച്ച തുക. ഏറ്റവും പുതിയ ബിഡ്ഡിലുണ്ടായിരുന്ന പകുതിയോളം ബാന്‍ഡുകളും റിലയന്‍സ് സ്വന്തമാക്കി. അദാനി ഗ്രൂപ്പ് 400 മെഗാഹെര്‍ട്സ് ബാന്‍ഡുകളാണ് സ്വന്തമാക്കിയത്. ഇത് ആകെ സ്പെക്ട്രത്തിന്റെ ഒരു ശതമാനത്തിന് താഴെയാണെന്നും 212 കോടി രൂപയാണ് ഇവയുടെ മൂല്യമെന്നും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനിനി വൈഷ്ണവ് ഈ മാസം ഒന്നിന് അറിയിച്ചിരുന്നു. 700 മെഗാഹെര്‍ട്സ് ബാന്‍ഡുകള്‍ ഉള്‍പ്പടെയാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 6 മുതല്‍ 10 കിലോമീറ്റര്‍ വരെ സിഗ്‌നല്‍ റേഞ്ച് നല്‍കുന്ന 5ജി ബാന്‍ഡുകളാണ് റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.