image

27 Aug 2022 5:00 AM GMT

Infra

40 അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഡിപിഐഐടി പുനരവലോകനം ചെയ്തു

MyFin Desk

40 അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഡിപിഐഐടി പുനരവലോകനം ചെയ്തു
X

Summary

ഡെല്‍ഹി: ഭാരത്‌നെറ്റ്, ഡെല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്നിവയുള്‍പ്പെടെ 40 അടിസ്ഥാനസൗകര്യ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ശുപാര്‍ശ ചെയ്തു. സാമൂഹിക-സാമ്പത്തിക പ്രാധാന്യമുള്ള പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) സ്‌പെഷ്യല്‍ സെക്രട്ടറി അമൃത് ലാല്‍ മീണ ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിലും പദ്ധതികളില്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രൊജക്ട് മോണിറ്ററിംഗ് […]


ഡെല്‍ഹി: ഭാരത്‌നെറ്റ്, ഡെല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്നിവയുള്‍പ്പെടെ 40 അടിസ്ഥാനസൗകര്യ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ശുപാര്‍ശ ചെയ്തു.
സാമൂഹിക-സാമ്പത്തിക പ്രാധാന്യമുള്ള പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) സ്‌പെഷ്യല്‍ സെക്രട്ടറി അമൃത് ലാല്‍ മീണ ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനത്തിലും പദ്ധതികളില്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രൊജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് (പിഎംജി) രൂപീകരിച്ചു. 2019 ല്‍ ഇത് ഡിപിഐഐടിയുമായി ലയിച്ചതിനു ശേഷം പ്രൊജക്ട് നിരീക്ഷണത്തിനും വേഗത്തിലുള്ള പ്രശ്‌ന പരിഹാരത്തിനുമായി പിഎംജി ഇന്‍വെസ്റ്റ് ഇന്ത്യ ഒരു ആധുനിക സാങ്കേതിക പോര്‍ട്ടല്‍ വികസിപ്പിച്ചു. 500 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള അടിസ്ഥാന സൗകര്യ പദ്ധതികളിലെ തടസങ്ങള്‍ പരിഹരിക്കുന്നതിനും പദ്ധതി നിരീക്ഷിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം.
ഏകദേശം 3.37 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള 40 പദ്ധതികളിലെ 57 പ്രശ്‌നങ്ങള്‍ ഡിപിഐഐടി സ്‌പെഷ്യല്‍ സെക്രട്ടറി അവലോകനം ചെയ്തു.