image

12 Sep 2022 4:37 AM GMT

Aviation

എയര്‍ ഇന്ത്യ വിപുലീകരിക്കുന്നു,30 പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തും

MyFin Desk

Air India
X

Summary

ഡെല്‍ഹി: ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഈ വര്‍ഷം ഡിസംബര്‍ മുതല്‍ 5 വൈഡ് ബോഡി ബോയിംഗ് വിമാനങ്ങള്‍ ഉള്‍പ്പെടെ 30 പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തും.


ഡെല്‍ഹി: ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഈ വര്‍ഷം ഡിസംബര്‍ മുതല്‍ 5 വൈഡ് ബോഡി ബോയിംഗ് വിമാനങ്ങള്‍ ഉള്‍പ്പെടെ 30 പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തും. അടുത്ത 15 മാസത്തിനുള്ളില്‍ 5 വൈഡ് ബോഡി ബോയിംഗും 25 എയര്‍ബസ് നാരോ ബോഡി വിമാനങ്ങളും ഉള്‍പ്പെടുത്തുന്നതിനുള്ള കരാറുകളില്‍ എയര്‍ലൈന്‍ ഒപ്പുവച്ചു. ഇതോടെ എയര്‍ലൈനിന്റെ ഫ്‌ളീറ്റ് 25 ശതമാനത്തിലധികം വര്‍ധിക്കും.
ഈ വര്‍ഷം ആദ്യം ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വലിയ ഫ്‌ളീറ്റ് വിപുലീകരണമാണ് ഈ പുതിയ വിമാനങ്ങളള്‍ വാടകയ്‌ക്കെടുക്കുന്നതിലൂടെ നടക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 21 എയര്‍ബസ് എ320 നിയോസ്, 4 എയര്‍ബസ് എ321 നിയോസ്, 5 ബോയിംഗ് ബി777-200 എല്‍ആര്‍ എന്നിവ വാടകയ്‌ക്കെടുക്കുന്ന വിമാനങ്ങളില്‍ ഉള്‍പ്പെടുന്നു. ബി777- 200എല്‍ആറുകള്‍ 2022 ഡിസംബറിനും 2023 മാര്‍ച്ചിനും ഇടയില്‍ എത്തും. ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള റൂട്ടുകളില്‍ അവ വിന്യസിക്കും.
4 എ321 നിയോ വിമാനങ്ങള്‍ 2023 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇതില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം 21 എ320 നിയോകള്‍ 2023 ന്റെ രണ്ടാം പകുതിയില്‍ ഉള്‍പ്പെടുത്തും. ആഭ്യന്തര സെക്ടറുകളിലും ഹ്രസ്വദൂര അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും ഈ വിമാനങ്ങള്‍ വിന്യസിക്കും. നിലവില്‍, എയര്‍ലൈനിന്റെ നാരോ ബോഡി ഫ്‌ലീറ്റ് 70 വിമാനങ്ങളാണ്. അവയില്‍ 54 എണ്ണം സര്‍വീസ് നടത്തുന്നുണ്ട്, ബാക്കിയുള്ള 16 വിമാനങ്ങള്‍ 2023-ന്റെ തുടക്കത്തോടെ ക്രമേണ സര്‍വീസ് ആരംഭിക്കും. എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി ഫ്‌ലീറ്റില്‍ 43 വിമാനങ്ങളുണ്ട്, അതില്‍ 33 എണ്ണം പ്രവര്‍ത്തനക്ഷമമാണ്. ബാക്കിയുള്ളവര്‍ 2023-ന്റെ തുടക്കത്തോടെ സര്‍വീസ് നടത്തും.