image

28 Sep 2022 4:13 AM GMT

Automobile

'ഏറ്റവും വില കുറഞ്ഞ വൈദ്യുത കാര്‍': അതും ടാറ്റയില്‍ നിന്ന്

MyFin Desk

ഏറ്റവും വില കുറഞ്ഞ വൈദ്യുത കാര്‍: അതും ടാറ്റയില്‍ നിന്ന്
X

Summary

ഇന്ധനവില റോക്കറ്റ് കണക്കെ ഉയരുമ്പോള്‍ ഏവരുടേയും ചിന്ത ഒരു വൈദ്യുത വാഹനം സ്വന്തമാക്കണമെന്നായിരുന്നു. എന്നാല്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പെട്രോള്‍ - ഡീസല്‍ മോഡലുകളെക്കാള്‍ വില കൂടുതലാണെന്ന് മനസിലാക്കിയാപ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ ആ സ്വപ്‌നത്തിനും മങ്ങലേറ്റു. ഈ അവസരത്തില്‍ ഏറ്റവും വില കുറഞ്ഞ വൈദ്യുത വാഹന പതിപ്പ് ഇറക്കിയിരിക്കുകയാണെന്ന് അവകാശപ്പെടുകയാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വമ്പനായ ടാറ്റ. ടാറ്റയുടെ ടിയാഗോ ഇവി വിപണിയിലെത്തിച്ചുകൊണ്ടാണ് ടാറ്റയുടെ ഈ വാദം. 8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് […]


ഇന്ധനവില റോക്കറ്റ് കണക്കെ ഉയരുമ്പോള്‍ ഏവരുടേയും ചിന്ത ഒരു വൈദ്യുത വാഹനം സ്വന്തമാക്കണമെന്നായിരുന്നു. എന്നാല്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പെട്രോള്‍ - ഡീസല്‍ മോഡലുകളെക്കാള്‍ വില കൂടുതലാണെന്ന് മനസിലാക്കിയാപ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ ആ സ്വപ്‌നത്തിനും മങ്ങലേറ്റു. ഈ അവസരത്തില്‍ ഏറ്റവും വില കുറഞ്ഞ വൈദ്യുത വാഹന പതിപ്പ് ഇറക്കിയിരിക്കുകയാണെന്ന് അവകാശപ്പെടുകയാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വമ്പനായ ടാറ്റ.

ടാറ്റയുടെ ടിയാഗോ ഇവി വിപണിയിലെത്തിച്ചുകൊണ്ടാണ് ടാറ്റയുടെ ഈ വാദം. 8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 11.79 ലക്ഷം രൂപ വിലവരും. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാകും ഈ വിലയ്ക്ക് വാഹനം ലഭിക്കുകയെന്നും ഒക്ടോബര്‍ 10 മുതല്‍ വാഹനം ബുക്ക് ചെയ്ത് തുടങ്ങാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. വാഹനത്തിന് ഏഴ് വേരിയന്റുകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ബാറ്ററി

19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റര്‍ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റര്‍ റേഞ്ചും കിട്ടുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. 3.3 kW എസി, 7.2 KVAC എന്നിങ്ങനെ രണ്ടു ചാര്‍ജിങ് ഓപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാര്‍ജിങ് ഓപ്ഷന്‍ മാത്രമേ ലഭിക്കൂ.

5.7 സെക്കന്‍ഡ് സമയത്തിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ വാഹനത്തിന് സാധിക്കും. 24kW ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 8 സ്പീക്കര്‍ ഹര്‍മന്‍ സൗണ്ട് സിസ്റ്റം റെയിന്‍ സെന്‍സറിങ് വൈപ്പര്‍ കണക്ടഡ് കാര്‍ ടെക്നോളജി എന്നിവയും ടിയാഗോയിലുണ്ട്. നെക്‌സോണ്‍ ഇവി, നെക്‌സോണ്‍ ഇവി മാക്‌സ്, ടിഗോര്‍ ഇവി എന്നിവയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്‌സ് ഇറക്കുന്ന നാലാമത്തെ വൈദ്യുത മോഡലാണ് ടിയാഗോ ഇവി.