image

15 Jan 2022 8:46 AM IST

Agriculture and Allied Industries

ട്രാവന്‍കൂര്‍ കെമിക്കല്‍ മാനുഫാക്ചറിംഗ് കമ്പനി,സി വി രാമൻറെ സ്വന്തം കമ്പനി

MyFin Desk

ട്രാവന്‍കൂര്‍ കെമിക്കല്‍ മാനുഫാക്ചറിംഗ് കമ്പനി,സി വി രാമൻറെ സ്വന്തം കമ്പനി
X

Summary

പ്രധാനമായും കുമിള്‍നാശിനികളും കളനാശിനികളും അവയുടെ ഫോര്‍മുലേഷനുകളും, കാര്‍ബണേറ്റ് നൈട്രേറ്റുകളും ക്ലോറൈഡുകളും അടങ്ങിയ ബേരിയം, സ്‌ട്രോണ്‍ഷ്യം ലവണങ്ങള്‍ എന്നിവ
ഉള്‍പ്പെടുന്ന രണ്ട് വിഭാഗം രാസവസ്തുക്കളുടെ നിര്‍മ്മാണത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.


1943 ല്‍ ട്രാവന്‍കൂര്‍ കെമിക്കല്‍ മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് (ടിസിഎം-TCM) എന്ന പേരില്‍ നോബല്‍ സമ്മാന ജേതാവ് സര്‍ സി വി രാമനും ഡോ പി കൃഷ്ണമൂര്‍ത്തിയും ചേര്‍ന്ന് സ്ഥാപിച്ച ഈ മേഖലയിലെ ഏറ്റവും പഴയ കമ്പനികളിലൊന്നാണ് ടി സി എം. 1996 ലാണ് ടി.സി.എം എന്ന പേര് സ്വീകരിക്കുന്നത്.

ഒരു ലിസ്റ്റഡ് പബ്ലിക് കമ്പനിയായ ഇതിന്റെ ആസ്ഥാനം എറണാകുളത്താണ്. 3.40 കോടി രൂപ അടച്ച മൂലധനമുള്ള ഈ കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം 10 കോടി രൂപയാണ്. 1944 മുതല്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ടിസിഎം നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ചു. രാസ വസ്തുക്കളുടെ നിര്‍മ്മാണത്തിലാണ് കമ്പനി പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്. മേട്ടൂരിലും തൂത്തുക്കുടിയിലും പ്ലാന്റുകളുണ്ട്. പ്രധാനമായും കുമിള്‍നാശിനികളും കളനാശിനികളും അവയുടെ ഫോര്‍മുലേഷനുകളും, കാര്‍ബണേറ്റ് നൈട്രേറ്റുകളും ക്ലോറൈഡുകളും അടങ്ങിയ ബേരിയം, സ്‌ട്രോണ്‍ഷ്യം ലവണങ്ങള്‍ എന്നിവ
ഉള്‍പ്പെടുന്ന രണ്ട് വിഭാഗം രാസവസ്തുക്കളുടെ നിര്‍മ്മാണത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

പൊട്ടാസ്യം ക്ലോറേറ്റ് ഉത്പാദിപ്പിക്കുന്നതിനായി 1943 ല്‍ കേരളത്തിലെ കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ആദ്യത്തെ യൂണിറ്റ് സ്ഥാപിച്ചത്. കോപ്പര്‍ സള്‍ഫേറ്റ്, കോപ്പര്‍ ഓക്സിക്ലോറൈഡ്, അതിന്റെ ഫോര്‍മുലേഷന്‍, സ്‌ട്രോണ്‍ഷ്യം നൈട്രേറ്റ്, സ്‌ട്രോണ്‍ഷ്യം കാര്‍ബണേറ്റ്, സോഡിയം സള്‍ഫൈഡ് എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനായി 1957 ല്‍ എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ രണ്ടാം യൂണിറ്റ് സ്ഥാപിച്ചു. ബേരിയം കാര്‍ബണേറ്റ്, ബേരിയം നൈട്രേറ്റ്, സോഡിയം സള്‍ഫൈഡ്, സ്‌ട്രോണ്‍ഷ്യം ലവണങ്ങള്‍ തുടങ്ങിയ ബേരിയം ലവണങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനായി 1968 ല്‍ തമിഴ്നാട്ടിലെ സേലം ജില്ലയിലെ മേട്ടൂര്‍ അണക്കെട്ടില്‍ മൂന്നാം യൂണിറ്റ് സ്ഥാപിച്ചു.

ആലം ഉത്പാദിപ്പിക്കുന്നതിനായി 1978 ല്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നാലാമത്തെ യൂണിറ്റ് സ്ഥാപിച്ചു. കോപ്പര്‍ സള്‍ഫേറ്റ്, കോപ്പര്‍ ഓക്‌സിക്ലോറൈഡ്, സ്‌ട്രോണ്‍ഷ്യം നൈട്രേറ്റ്, സ്‌ട്രോണ്‍ഷ്യം കാര്‍ബണേറ്റ്, സോഡിയം സള്‍ഫൈഡ് എന്നിവയുടെ ഉല്‍പ്പാദനത്തിനായി അധിക പ്ലാന്റുകള്‍ ഉപയോഗിച്ച് യൂണിറ്റ് വിപുലീകരിച്ചു.