11 Nov 2026 5:29 PM IST
താറാവ് മുട്ടവില കുതിച്ചുയരുന്നു; ഒന്നിന് 18 രൂപ വരെയാണ് വില.
MyFin Desk
Summary
രണ്ടാഴ്ചയ്ക്കിടെ ഒരു താറാവ് മുട്ടയ്ക്ക് മൂന്ന് രൂപയോളമാണ് വര്‍ധിച്ചത്. 15 രൂപയ്ക്ക് വിറ്റിരുന്ന മുട്ടയ്ക്ക് നിലവില്‍ 18 രൂപ വരെയാണ് വില.
സംസ്ഥാനത്ത് താറാവ് മുട്ടവില കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു താറാവ് മുട്ടയ്ക്ക് മൂന്ന് രൂപയോളമാണ് വര്‍ധിച്ചത്. 15 രൂപയ്ക്ക് വിറ്റിരുന്ന മുട്ടയ്ക്ക് നിലവില്‍ 18 രൂപ വരെയാണ് വില. ഉത്സവസീസണ്‍ മുന്നില്‍ക്കണ്ട് ആവശ്യകത വര്‍ധിച്ചതും ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ധനയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
കോഴി, താറാവ് തീറ്റകളുടെ വില വര്‍ധിച്ചതും താറാവ് മുട്ട ഉല്‍പ്പാദനച്ചെലവിനെ ബാധിച്ചിട്ടുണ്ട്. നേരത്തെ 1,800 മുതല്‍ 2,000 രൂപ വരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റയുടെ ചാക്കിന് ഇപ്പോള്‍ 2,760 രൂപ വരെയായി. തീറ്റയുടെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേക്ക് നിര്‍മാണത്തിനായി വ്യാപകമായി കോഴിമുട്ട മുട്ട വാങ്ങി സംഭരിക്കുന്നത് വിപണിയിലെ ആവശ്യകത ഉയര്‍ത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉത്സവാവശ്യങ്ങള്‍ക്കായി കൂടുതല്‍ മുട്ടകള്‍ വാങ്ങാന്‍ സാധ്യതയുള്ളതിനാല്‍ താറാവ് മുട്ടവില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
