image

27 Nov 2025 2:42 PM IST

Agriculture and Allied Industries

കിലോയ്ക്ക് 400 രൂപ വരെ; കത്തിക്കയറി മുരിങ്ങക്കായ വില

MyFin Desk

onion, small onion and drumstick prices up
X

Summary

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കിലോയ്ക്ക് 400 രൂപ വരെ എത്തിയതായി വ്യാപാരികള്‍


സംസ്ഥാനത്ത് പച്ചക്കറി വില കുതിപ്പിലാണ്. ഒരു കിലോ തക്കാളിക്ക് എണ്‍പതു രൂപയായപ്പോള്‍ പലയിടത്തും മുരിങ്ങയ്ക്ക് കിലോ നാനൂറ് രൂപ കടന്നു. ഡിസംബര്‍ അവസാനം വരെ വില വര്‍ധന തുടരാനാണ് സാധ്യതയെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

മുരിങ്ങയ്ക്ക വിലയാണ് റോക്കറ്റ് പോലെ കൂടിയത്. കോട്ടയത്ത് മുരിങ്ങയ്ക്ക കിലോയ്ക്ക് 420 രൂപയാണ്. കോഴിക്കോട് മൊത്തവില 400 രൂപയും പാലക്കാട് 380 രൂപയുമാണ്. എന്നാല്‍ കൊല്ലത്ത് ചിലയിടങ്ങളില്‍ 200 -250 രൂപയ്ക്ക് മുരിങ്ങയ്ക്ക കിട്ടുന്നുണ്ടെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു.അതേസമയം അഞ്ഞൂറു രൂപ വരെ വിലയുണ്ടായിരുന്ന വെളുത്തുളളി കിലോയ്ക്ക് നൂറ്റമ്പതായി കുറഞ്ഞു. ഉരുളക്കിഴങ്ങ് ഗ്രേഡ് അനുസരിച്ച് 25 രൂപ മുതല്‍ അന്‍പതു രൂപ വരെയാണ്. കിലോയ്ക്ക് ഇരുപതു രൂപയാണ് സവാളയുടെ മൊത്തവില.

ഒരാഴ്ചയ്ക്കിടെ പലപ്പോഴായി പത്തും പതിനഞ്ചും രൂപാ വീതം വര്‍ധിച്ച് ഹൈബ്രിഡ് തക്കാളിക്ക് കിലോയ്ക്ക് എണ്‍പതു രൂപ വരെയെത്തി. 100 രൂപ വരെ വില എത്തുമെന്നാണ് പ്രവചനം. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വില വര്‍ധനയും കാരണം എല്ലാ വര്‍ഷവും ഈ സീസണില്‍ വില ഉയരാറുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.