29 Nov 2025 4:14 PM IST
കേന്ദ്ര സര്‍ക്കാർ വായ്പ;കാര്യക്ഷമമായി വിനിയോഗിക്കാതെ കേരളം, കാലവധി അവസാനിക്കുന്നു
MyFin Desk
Summary
ഈടില്ലാതെ കര്‍ഷകര്‍ക്ക് 2 കോടി വരെ ലഭിക്കുന്ന വായ്പായാണിത്
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന നിധി വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ കേരളം. 2520 കോടിയില്‍ 1101 കോടി രൂപ വിനിയോഗിക്കാതെ കിടപ്പുള്ളതായി റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കുകയാണ്. കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കും ഏറെ പ്രയോജനപ്രദമായ ഫണ്ടാണ് വിനിയോഗിക്കാതെ കിടക്കുന്നത്.
അധിക ഈടില്ലാതെ കൃഷിക്കും കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്കും ഹൈടെക് കൃഷിക്കും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയില്‍ വായ്പകള്‍ക്ക് രണ്ടു വര്‍ഷം മൊറട്ടോറിയം ലഭിക്കും.പദ്ധതിയില്‍ ഉള്‍പ്പെടുന്ന 34 ബാങ്കുകള്‍ക്ക് പരമാവധി ഈടാക്കാവുന്ന പലിശ ഒന്‍പത് ശതമാനമാണ്. ഇതില്‍ മൂന്നു ശതമാനം കേന്ദ്ര സര്‍ക്കാര്‍, ബാങ്കിന് നല്‍കും. ഇതുവരെ 4163 അപേക്ഷകളിലായി 1419 കോടിയാണ് അനുവദിക്കപ്പെട്ടത്. ഇനി 1101 കോടിയുണ്ട്. അപേക്ഷകന്റെ സിബില്‍ സ്‌കോര്‍ പരിഗണിച്ചായിരിക്കും വായ്പ ലഭിക്കുക.
ധാന്യം, പഴങ്ങള്‍, പച്ചക്കറികള്‍, എണ്ണക്കുരു, പയറുവര്‍ഗം, കരിമ്പ്, കൊക്കോ, കാപ്പി, കശുവണ്ടി, മുരിങ്ങ, തേയില, റബ്ബര്‍, ഔഷധവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കൂണ്‍, വെര്‍ട്ടിക്കല്‍ ഫാമിങ്, ഹൈഡ്രോപോണിക്‌സ്, എയ്റോ പോണിക്‌സ്, പോളി ഹൈസ്, ഗ്രീന്‍ ഹൗസ്, കാര്‍ഷിക ഉപകരണങ്ങള്‍ , യന്ത്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സംരംഭങ്ങള്‍ക്കും വായ്പാ ലഭിക്കും .
പഠിക്കാം & സമ്പാദിക്കാം
Home
