26 Feb 2026 5:44 PM IST
കരുത്ത് തിരിച്ചു പിടിക്കാൻ ശ്രമിച്ച് കുരുമുളക് , തളർന്ന് റബർ
MyFin Desk
Rubber Prices Fall
Summary
കയറ്റുമതിയിൽ മുന്നിലുള്ള തായ്‌ലാൻഡിൽ റബർ കിലോ 231 രൂപയിൽനിന്നും 234 ലേയ്‌ക്ക് ഉയർന്നത് ഇതര റബർ ഉൽപാദന രാജ്യങ്ങളുടെ ആത്മവിശ്വാസം ഉയർത്തി. അതേ സമയം രാജ്യന്തര റബർ അവധി വിപണിയിലെ മരവിപ്പ് മറയാക്കി ഇന്ത്യൻ ടയർ നിർമ്മാതാക്കൾ ആർ എസ് എസ് നാലാം ഗ്രേഡ് ഷീറ്റ് വില ക്വിൻറ്റലിന് 300 രൂപ ഇടിച്ച് 21,900 രൂപയാക്കി.
കുരുമുളക് കരുത്ത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.ഉൽപാദകരും മദ്ധ്യവർത്തികളും കരുതൽ ശേഖരം വിൽപ്പനയ്‌ക്ക് ഇറക്കുന്നതിൽ വരുത്തിയ നിയന്ത്രണം അന്തർസംസ്ഥാന വാങ്ങലുകാരെ വിപണിയിലേയ്‌ക്ക് അടുപ്പിക്കുന്നു. എന്നാൽ ശക്തമായ ഒരു വാങ്ങലിനുള്ള നീക്കങ്ങൾ ഉത്തരേന്ത്യൻ വ്യവസായികളുടെ ഭാഗത്ത് ഇനിയും ദൃശ്യമായിട്ടില്ലെങ്കിലും മുന്നിലുള്ള മാസങ്ങളിലെആവശ്യങ്ങൾക്ക് വൻതോതിൽ നാടൻ കുരുമുളക് മസാല വ്യവസായികൾക്ക് വേണം.
കരുത്ത് കുറഞ്ഞ് റബർ
കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് കിലോ 700 രൂപയിൽ വിപണനം നടന്നു. ഏഷ്യൻ റബർ മാർക്കറ്റുകളിൽ നിക്ഷേപകർ ലാഭമെടുപ്പിന് കാണിച്ച ഉത്സാഹം റെഡി വിപണികളെ പിടിച്ച് ഉലച്ചു. അവധി വ്യാപാരത്തിൽ ബാധ്യതകൾ വിറ്റുമാറാൻ ഇടപാടുകാർ മത്സരിച്ചത് റബറിൻെറ കരുത്തിനെ ബാധിച്ചു. എന്നാൽ കയറ്റുമതിയിൽ മുന്നിലുള്ള തായ്‌ലാൻഡിൽ റബർ കിലോ 231 രൂപയിൽനിന്നും 234 ലേയ്‌ക്ക് ഉയർന്നത് ഇതര റബർ ഉൽപാദന രാജ്യങ്ങളുടെ ആത്മവിശ്വാസം ഉയർത്തി. അതേ സമയം രാജ്യന്തര റബർ അവധി വിപണിയിലെ മരവിപ്പ് മറയാക്കി ഇന്ത്യൻ ടയർ നിർമ്മാതാക്കൾ ആർ എസ് എസ് നാലാം ഗ്രേഡ് ഷീറ്റ് വില ക്വിൻറ്റലിന് 300 രൂപ ഇടിച്ച് 21,900 രൂപയാക്കി. അഞ്ചാം ഗ്രേഡ് 21,600 ലേയ്‌ക്ക് താഴ്‌ന്നു.
നാളികേരോൽപ്പന്ന വിപണി കഴിഞ്ഞ ദിവസങ്ങളിലെ വില ഇടിവിന് ശേഷം സ്ഥിരത കണ്ടെത്താനുള്ള ശ്രമത്തിലാണ്. ദക്ഷിണേന്ത്യയിലെ വൻകിട കൊപ്ര സ്‌റ്റോക്കിസ്‌റ്റുകൾ ചരക്ക് നീക്കം കുറച്ചത് കണ്ട് മില്ലുകാർ ചരക്കിനായി അന്വേഷണങ്ങൾ തുടങ്ങി. കാങ്കയം അടക്കമുള്ള വിപണികളിൽ നിന്നും ആവശ്യകാരെത്തിയാൽ നിരക്ക് മെച്ചപ്പെടാം. കൊച്ചി കോഴിക്കോട് വിപണികളിൽനാളികേരോൽപ്പന്ന വിലയിൽ മാറ്റമില്ല. തമിഴ്‌നാട്ടിലും കൊപ്ര
വിലയിൽ മാറ്റമില്ല.
പഠിക്കാം & സമ്പാദിക്കാം
Home
