image

2 March 2026 5:55 PM IST

Agriculture and Allied Industries

റബർ ടാപ്പിങ്‌ സ്തംഭിച്ചു, നാളികേരോൽപ്പന്ന വില കുറയും

കെ ബി ഉദയഭാനു

rubber price down, farmers to give up farming
X

Summary

വരണ്ട കാലാവസ്ഥ, റബർ വെട്ട്‌ പൂർണമായി സ്‌തംഭിച്ചേക്കും. നാളികേരോൽപ്പന്നങ്ങളുടെ വില കുറയുന്നു


സംസ്ഥാനത്ത്‌ വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ റബർ ടാപ്പിങ്‌ ഒട്ടുമിക്ക ഭാഗങ്ങളിലും സ്‌തംഭിച്ചു. പിന്നിട്ട രണ്ട്‌ മാസങ്ങളെ അപേക്ഷിച്ച്‌ ഈ മാസം അന്തരീക്ഷ താപനില വർദ്ധിക്കും. റബർ വെട്ട്‌ പൂർണമായി സ്‌തംഭിക്കാൻ ഇടയാക്കും. പ്രമുഖ വിപണികളിൽ ഷീറ്റ് വര വ്‌ ചുരുങ്ങിയിട്ടും ടയർ വ്യവസായികൾ നാലാം ഗ്രേഡിന്‌ കിലോ 218 രൂപയായ്‌ക്കും അഞ്ചാം ഗ്രേഡ്‌ 215 രൂപയ്‌ക്കും ശേഖരിച്ചു. അതേ സമയം ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ ഡിമാൻറ്റിൽബാങ്കോക്കിൽ ഷീറ്റ്‌ വില കിലോ 235 രൂപയായി ഉയർന്നു.

നാളികേരോൽപ്പന്ന വില കുറയും

പ്രദേശിക മാർക്കറ്റിൽ വെളിച്ചെണ്ണയ്‌ക്ക്‌ ഡിമാൻറ്‌ മങ്ങിയത്‌ നാളികേരോൽപ്പന്നങ്ങളുടെ നിരക്ക്‌ മൊത്തത്തിൽ കുറയാൻ കാരണമായി. കൊച്ചിയിൽ എണ്ണയ്‌ക്കും കൊപ്രയ്‌ക്കും ക്വിൻറ്റലിന്‌ 300 രൂപ ഇടിഞ്ഞു. പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ്‌പുരോഗമിക്കുന്നതിനാൽ തേങ്ങ ഉയർന്ന അളവിൽ

വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നുണ്ട്‌.ഏലക്ക ലേലത്തിന്‌ എത്തിയ ചരക്കിൽ വലിയ പങ്കും വിറ്റഴിഞ്ഞു. മൊത്തം 74,109 കിലോഗ്രാം ഏലക്ക വന്നതിൽ 72,235 കിലോയും കയറ്റുമതി സമൂഹവും ആഭ്യന്തര ഇടപാടുകാരും ഏലക്ക സംഭരിക്കാൻ മത്സരിച്ചു. ശരാശരി ഇനങ്ങൾ കിലോ 2300 രൂപയിലും മികച്ചയിനങ്ങൾ 2726 രൂപയിലും ലേലം നടന്നു.

കുരുമുളക്‌ വില ഇന്ന്‌ വീണ്ടും താഴ്‌ന്നു. ആഭ്യന്തര ഡിമാൻറ്റ്‌ മങ്ങിയത്‌ ഉൽപ്പന്നത്തിൽ സമ്മർദ്ദമുളവാക്കി.കർഷകർ ഉയർന്ന വില പ്രതീക്ഷിച്ച്‌ ചരക്ക്‌ പിടിക്കുന്നുണ്ട്‌. അൺ ഗാർബിൾഡ്‌ കുരുമുളക്‌ ക്വിൻറ്റലിന്‌ 69,800 രൂപയിലും ഗാർബിൾഡ്‌ 71,800 രൂപയിലും വിപണനം നടന്നു.