image

23 Jan 2026 5:57 PM IST

Agriculture and Allied Industries

കാര്‍ഷിക വിപണിയില്‍ സുഗന്ധവിളകള്‍ക്ക് ഉണർവ്

MyFin Desk

pepper farmer price crisis
X

Summary

കാര്‍ഷിക വിപണിയില്‍ സുഗന്ധവിളകള്‍ക്ക് ശക്തമായ ഡിമാൻഡ്.


കാര്‍ഷിക വിപണിയില്‍ സുഗന്ധവിളകള്‍ക്ക് ശക്തമായ ഡിമാൻഡ്. കുരുമുളക്, റബര്‍, ജാതിക്ക തുടങ്ങിയവയ്ക്ക് ആവശ്യകതയും വിലയും ഉയര്‍ന്നു. ദേശീയ-ആഗോള ഡിമാന്‍ഡ് വര്‍ധന കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.കുരുമുളക് സംസ്‌കരണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഉയര്‍ന്ന വില കൈപിടിയില്‍ ഒതുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. ഉയര്‍ന്നകാര്‍ഷികചിലവുകള്‍ തന്നെയാണ് ഒരുവിഭാഗം ചെറുകിടകര്‍ഷകരെ തുടക്കത്തില്‍ തന്നെ വില്‍പ്പനക്കാരാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹൈറേഞ്ച് മുളകിന് നേരിടുന്നക്ഷാമം വന്നതോടെ നിരക്ക് കൂടുതല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉല്‍പാദകര്‍.

കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില 69,900 രൂപയില്‍ വ്യാപാരംനടന്നു. റബര്‍ കര്‍ഷകരുടെ നീണ്ടകാലത്തെകാത്തിരിപ്പിന് ഒടുവില്‍ ഷീറ്റ് വിലകിലോ 200 ലേയ്ക്ക് ഉയര്‍ന്നു. ഉല്‍പാദകര്‍ ഷീറ്റ് വില്‍പ്പനനിയന്ത്രിച്ച് നാലാംഗ്രേഡിനെഉയര്‍ത്തിയതോടെ ടയര്‍ നിര്‍മ്മാതാക്കളും ഇതരവ്യവസായികളും ചരക്ക് സംഭരിക്കാന്‍ താല്‍പര്യം കാണിച്ചു. റബര്‍ നിക്ഷേപകര്‍ ഏഷ്യന്‍ അവധിവ്യാപാരത്തില്‍ കാണിച്ചഉത്സാഹം വിലക്കയറ്റത്തിന് വഴിതെളിച്ചു.

ജപ്പാന്‍ ഒസാക്കയില്‍ റബര്‍ മാര്‍ച്ചിന് ശേഷംആദ്യമായി കിലോ 360 യെന്നിലെത്തിയെങ്കിലും വ്യാപാരാന്ത്യം 355 യെന്നിലാണ്. ബാങ്കോക്കില്‍ റബര്‍ കിലോ 201 രൂപയായിഉയര്‍ന്നു. ഉത്തരേന്ത്യന്‍ വ്യവസായികളുംഅറബ് രാജ്യങ്ങളും ജാതിക്ക സംഭരിക്കാന്‍ മത്സരിക്കുന്നു. മദ്ധ്യകേരളത്തിലെ വിപണികളില്‍ ഡിമാന്റ്റിന് അനുസൃതമായി ചരക്ക് വരവ് ഉയരുന്നില്ല. ജാതിക്കതൊണ്ടന്‍ 330 രൂപവരെഉയര്‍ന്നപ്പോള്‍ ജാതിപരിപ്പ് കിലോ 650 - 680 രൂപയിലെത്തി. കറിമസാലവ്യവസായികള്‍ക്ക് ഒപ്പം ഔഷധനിര്‍മ്മാതാക്കളും ചരക്കില്‍ താല്‍പര്യംകാണിച്ചു.