26 Nov 2025 1:56 PM IST
വളര്‍ത്തുമൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് ആന്റിബയോട്ടിക്; ബോധവത്കരണം ശക്തമാക്കും
MyFin Desk
Summary
ബോധവത്കരണം വ്യാപകമാക്കുന്നതിന് ആരോഗ്യ- മൃഗ സംരക്ഷണ വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.
പാല്‍, മുട്ട, മാംസം എന്നിവയുടെ ഉപയോഗത്തിലൂടെ വളര്‍ത്തുമൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് ആന്റിബയോട്ടിക് എത്തിച്ചേരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ക്കായി ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകള്‍ കൈകോര്‍ക്കുകയാണ്.
രോഗം ബാധിച്ച വളര്‍ത്തുമൃഗങ്ങള്‍ക്ക് ആന്റിബയോട്ടിക് നല്‍കുന്നതിനാല്‍, നിശ്ചിതദിവസം കഴിഞ്ഞേ ഇവയുടെ പാല്‍, മാംസം, മുട്ട എന്നിവ ഉപയോഗിക്കാന്‍ പാടുളുവെന്ന നിര്‍ദ്ദേശം മിക്കവരും പാലിക്കാത്ത പശ്ചാത്തലത്തിലാണ് ഇരു വകുപ്പുകളും സഹകരണത്തോടെ ബോധവത്കരണം വ്യാപകമാക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൃഗങ്ങളിലാണ്. മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാതെ, മരുന്നുനല്‍കുന്ന ദിവസം മുതല്‍ പാല്‍ കറക്കുകയും മുട്ട ശേഖരിച്ച് വില്‍ക്കുകയും ചെയ്യുന്നുണ്ട്. കാലികളില്‍ രോഗലക്ഷണം കാണുമ്പോള്‍ത്തന്നെ ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടാതെ, മുന്‍പ് വാങ്ങിയ മരുന്നുകള്‍ നല്‍കുന്ന പ്രവണതയും കര്‍ഷകര്‍ക്കിടയിലുണ്ട്. ഇത്തരം മരുന്നുകള്‍ നല്‍കുന്നതുമൂലം പാലിന് രുചിവ്യത്യാസമോ മണമോ ഉണ്ടാകുന്നില്ലാത്തതിനാല്‍ ഇവ തിരിച്ചറിയാനും സാധിക്കില്ല.
പഠിക്കാം & സമ്പാദിക്കാം
Home
