7 Jan 2026 8:46 PM IST
Areca nut : കവുങ്ങാണ് വിപണിയിലെ താരം; അടയ്ക്ക ഡിമാന്റ് വർധിച്ചു
MyFin Desk
Summary
വിപണിയിൽ അടക്ക വില 510 രൂപയിലെത്തി
കേരളത്തിൽ കവുങ്ങാണ് ഇപ്പോൾ വിപണിയിലെ താരം. വ്യാവസായിക ആവശ്യങ്ങളിൽ അടയ്ക്കയ്ക്ക് ഡിമാന്റ് വർദ്ധിച്ചിട്ടുണ്ട്. വിപണിയിൽ ഡിമാൻഡ് കൂടിയതോടെ അടയ്ക്ക കർഷകരും സന്തോഷത്തിലാണ്. വിപണിയിൽ അടക്ക വില വില 510 രൂപയിലെത്തി.
കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 450 രൂപ വരെ ഉയർന്ന വില പിന്നീട് കൂപ്പുകുത്തുകയായിരുന്നു. നിലവിൽ മേൽത്തരം പഴയ കൊട്ടടയ്ക്കയ്ക്ക് കിലോയ്ക്ക് നൂറ് രൂപ വരെ കൂടിയിട്ടുണ്ട്. പുതിയ അടയ്ക്കയുടെ വില ക്വിന്റലിന് 40,000- 50,000 വരെയാണ്. കിലോയ്ക്ക് 400 രൂപവരെ കർഷകർക്ക് ലഭിക്കുന്നു.
മികച്ച വിലയുണ്ടെങ്കിലും ഉൽപാദനക്കുറവിൽ വിലയുടെ മെച്ചം കർഷകർക്ക് ലഭിക്കുന്നില്ല. ഈ വർഷത്തെ തുടർച്ചയായ മഴയും രോഗബാധയും കാരണം കമുക് തോട്ടങ്ങളിൽ നല്ല തോതിൽ കായ് കൊഴിച്ചിൽ ആയിരുന്നു. മാസങ്ങളോളം തുടർന്ന മഴയായിരുന്നു പ്രധാന കാരണം. പലയിടത്തും തോട്ടങ്ങൾ പാട്ടത്തിന് എടുക്കാൻ ആളില്ലായിരുന്നു. പൈങ്ങയ്ക്ക് ഇത്തവണ നല്ല വിലയുണ്ടെങ്കിലും ലഭ്യത കുറവാണ്.
ക്വിന്റലിന് 17500 രൂപയാണ് ഇപ്പോഴത്തെ വിപണി വില. നല്ലൊരു വാർഷിക വരുമാനമായിരുന്നു കർഷകർക്കു കമുകിൽ നിന്ന് ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഞ്ഞളിപ്പ് രോഗം വ്യാപകമായതോടെ കമുക് കൃഷി വളരെ കുറഞ്ഞു. ഈ വർഷം ശമനമില്ലാത്ത മഴയെ തുടർന്നു രോഗമില്ലാത്ത കമുകിൽ നിന്നു പോലും അടയ്ക്ക ലഭിക്കാത്തഅവസ്ഥയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
