image

26 Nov 2025 2:21 PM IST

Agriculture and Allied Industries

അടയ്ക്കാ വിലയില്‍ വര്‍ധന, കര്‍ഷകര്‍ക്ക് ആശ്വാസം

MyFin Desk

commodity market arecanut
X

Summary

കിലോയ്ക്ക് 500 രൂപ വരെ


സംസ്ഥാനത്ത് അടയ്ക്കാ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 500 രൂപ വരെ എത്തി. കവുങ്ങിന്‍ തോട്ടങ്ങളില്‍ ഇലപ്പുള്ളി, മഹാളി രോഗങ്ങള്‍ വ്യാപിച്ചത് മൂലമുണ്ടായ വിളനാശത്തിനിടയിലാണ് കര്‍ഷകര്‍ക്ക് ആശ്വാസമായി അടയ്ക്കാ വില ഉയര്‍ന്നത്. രോഗങ്ങള്‍ മൂലം അടയ്ക്ക ഉത്പാദനത്തില്‍ കനത്ത ഇടിവുണ്ടായിട്ടുണ്ട്. പഴയതരം അഥവാ പ്രിമീയം അടയ്ക്ക കിലോയ്ക്ക് 90 രൂപയാണ് വര്‍ദ്ധിച്ചത്.

2024 ജനുവരിയില്‍, പഴയതരം കായ്കള്‍ കിലോയ്ക്ക് 390-410 രൂപ ആയിരുന്നു വില. 2025 ജനുവരി ആയപ്പോഴേക്കും ഇത് 425-450 ആയി. 10 മാസത്തിന് ശേഷം വില 495 മുതല്‍ 520 രൂപ വരെ ആയി ഉയര്‍ന്നു. ഇതിനു വിപരീതമായി 2023 ജനുവരി മുതല്‍ 2024 ജനുവരി വരെ പരിപ്പിന്റെ വില കിലോഗ്രാമിന് 100 രൂപയോളം കുറഞ്ഞു. സെക്കന്‍ഡറി ഗ്രേഡ് അടക്കകള്‍ക്കും വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം, കരിങ്കോട്ട്, ഉള്ളി, ഫോട്ടര്‍ തുടങ്ങിയ താഴ്ന്ന നിലവാരമുള്ള ഇനങ്ങള്‍ക്ക് കുത്തനെ വിലക്കുറഞ്ഞിരുന്നു. 2023 നെ അപേക്ഷിച്ച്, കരിങ്കോട്ട്, ഉള്ളി എന്നിവ കിലോഗ്രാമിന് 100ല്‍ അധികം കുറഞ്ഞു. എന്നാല്‍ അടുത്തിടെ വിലകള്‍ തിരിച്ചുകയറിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി. വിളവെടുത്ത കായ്കള്‍ ഈര്‍പ്പം നിലനിറുത്താതെ ഒരു വര്‍ഷത്തിലേറെ ശ്രദ്ധാപൂര്‍വ്വം ഉണക്കിയാണ് പ്രീമിയം ഓള്‍ഡ്ഗ്രേഡ് പരിപ്പ് തയ്യാറാക്കുന്നത്.