image

28 Dec 2025 5:44 PM IST

Agriculture and Allied Industries

Farmers Crisis ; കര്‍ഷകനു ദുരിതം തന്നെ; വേനല്‍ ആരംഭിക്കുന്നതിന് മുന്നേ ഒടിഞ്ഞ് വീണ് വാഴകള്‍

MyFin Desk

banana farmers crisis
X

Summary

കുലച്ച വാഴകളുള്‍പ്പെടെ നശിക്കുന്നത് കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുകയാണ്.


സംസ്ഥാനത്ത് വേനല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആയിരക്കണക്കിന് വാഴകളാണ് ഒടിഞ്ഞുവീണു തുടങ്ങിയിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ലോണെടുത്തും, പുരയിടം പാട്ടത്തിനെടുത്തുമാണ് പല കര്‍ഷകരും കൃഷി ആരംഭിച്ചത്.

വാഴക്കൃഷി പ്രതിസന്ധിയിൽ

മികച്ച വരുമാനവും നാടന്‍ വാഴക്കുലകള്‍ക്കുള്ള ജനപ്രീതിയും കണക്കിലെടുത്താണ് മിക്കവരും ഈ രംഗത്തിറങ്ങിയത്. കുലച്ച വാഴകള്‍ ഉള്‍പ്പെടെ ഒടിഞ്ഞുവീഴാനും, കരിഞ്ഞുണങ്ങാനും തുടങ്ങിയിരിക്കുകയാണ്. കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതാണ് പ്രധാനപ്രശ്‌നം. അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വാഴക്കൃഷിയിലും വാഴക്കുലകളിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള കൃഷി നമുക്കുണ്ടെങ്കിലും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ കര്‍ഷകനെ ദുരിതത്തിലാക്കുകയാണ്.

നേന്ത്രവാഴ, കഥളി വാഴ, റോബസ്റ്റ, പാളയം കോടന്‍, ഞാലിപ്പൂവന്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്., ജല സേചന പ്രശ്‌നങ്ഹള്‍ കൂടാതെ കീടരോഗ ശല്യം, വന്യമൃഗ ശല്യം, കാറ്റ് എന്നിവയെല്ലാ ംകര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഇലപ്പുള്ളി രോഗം, ശല്‍ക്ക കീടങ്ങളുടെ ആക്രമണം, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം ഇവയുടെ കുറവ്, പൂങ്കുല പേന്‍, ഇലതീനി പുഴുക്കള്‍ എന്നിവയാണ് വാഴയ്ക്കുണ്ടാകുന്ന രോഗങ്ങള്‍.