20 Dec 2025 6:13 PM IST
സര്‍വത്ര പുള്ളിക്കുത്ത്; ഏത്തപ്പഴം വേണ്ടേ വേണ്ട, വിലയും ഇടിഞ്ഞു
MyFin Desk
Summary
സംസ്ഥാനത്ത് ഏത്തക്കായ വില ഇടിഞ്ഞു ഏത്തവാഴയില്‍ പുള്ളിക്കുത്ത് ബാധിച്ചതും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കൂടിയതുമാണ് വില ഇടിവിന് കാരണമായിരിക്കുന്നത്
ഈ വര്‍ഷം പൊതുവേ ഏത്തവാഴ കൃഷിയ്ക്ക് നഷ്ടക്കണക്കുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കിലോയ്ക്ക് 40 രൂപയില്‍ താഴെയാണ് ഈ വര്‍ഷം കര്‍ഷക്ക് കിട്ടിയിട്ടുള്ളത്.
പുള്ളിക്കുത്തുള്ളവയ്ക്ക് കിലോയ്ക്ക് 30 മുതല്‍ 35 വരെ യാണ് വിലയുള്ളു. പക്ഷെ ഉല്‍പ്പാദന ചെലവ് കണക്കിലെടുക്കുമ്പോള്‍ ഈ വില കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ്. ജനുവരി പകുതിയോടെയാണ് വിളവെടുപ്പ് അവസാനിക്കുന്നത്. ഇതിന് ശേഷം വില ഉയരുമെന്നാണ് പ്രതീക്ഷയെങ്കിലും ഉല്‍പ്പാദനം അവസാനിക്കുന്നതിനാല്‍ നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കില്ല, ഇടനിലക്കാര്‍ക്ക് മാത്രമാകും ഉണ്ടാവുക.
പുള്ളിക്കുത്തുകള്‍ പഴത്തിന്റെ രുചിയെ ബാധിക്കില്ലെങ്കിലും വാങ്ങാന്‍ ആളുകള്‍ക്ക് മടിയാണ്. അതിനാല്‍ ഇവ കച്ചവടക്കാരും വാങ്ങില്ല. മുന്‍വര്‍ഷങ്ങളില്‍ ഏത്തക്കുലയ്ക്ക് ഉണ്ടായ വലിയ വിലയിടിവ് മൂലം ഇത്തവണ പല കര്‍ഷകരും കൃഷി ഇറക്കിയിട്ടില്ല.
പഠിക്കാം & സമ്പാദിക്കാം
Home
