image

20 Jun 2025 1:14 PM IST

Agriculture and Allied Industries

പരുത്തിക്കൃഷിയിലും സമാന്തര വിപണി; നിരോധിത വിത്തുകള്‍ സൃഷ്ടിക്കുന്നത് 600 കോടി

MyFin Desk

പരുത്തിക്കൃഷിയിലും സമാന്തര വിപണി;  നിരോധിത വിത്തുകള്‍ സൃഷ്ടിക്കുന്നത് 600 കോടി
X

Summary

  • നിരോധിതവിത്തുകള്‍ കളനാശിനി ഉപയോഗം ഉയര്‍ത്തുന്നു
  • കളനാശിനികളുടെ ഉപയോഗം കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും


നിരോധിത പരുത്തിവിത്തുകള്‍ 600 കോടിയുടെ സമാന്തര വിപണി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ജനിതകമാറ്റം വരുത്തിയ ഈ വിത്തുകള്‍ പാരിസ്ഥിതിക കാരണങ്ങളാലാണ് നിരോധിക്കപ്പെട്ടത്.

ഇന്ത്യയിലെ പരുത്തി വിപണി ഏകദേശം 3600 കോടി രൂപ മൂല്യമുള്ളതാണ്. ഈ വിപണിയുടെ ഏകദേശം 15 ശതമാനം നിരോധിത പരുത്തി വിത്തുകള്‍ കൈവശപ്പെടുത്തി. കാ രണം ഈ വിത്തുകള്‍ ഉപയോഗിക്കുമ്പോള്‍ തൊഴില്‍ ചെലവ് കുറയ്ക്കാനും കര്‍ഷകര്‍ക്ക് കളനാശിനികള്‍ ഉപയോഗിക്കാനും സാധിക്കുന്നു.

നിലവിലെ ഖാരിഫ് സീസണില്‍ വിവിധ കമ്പനികള്‍ വികസിപ്പിച്ചെടുത്ത എച്ച്ടിബിടി വിത്തുകള്‍ പരീക്ഷിക്കാന്‍ അനുമതി തേടി വ്യവസായ സംഘടനകള്‍ ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിട്ടുണ്ട്.ജനിതക മാറ്റം വരുത്തിയ ഇനമാണ് ഇത്. അനധികൃത വിത്തുകളുടെ ഉപയോഗം പരുത്തി വിളവിനെ ബാധിച്ചുവെന്നും ഇത് പരുത്തി ഇറക്കുമതിയില്‍ വര്‍ദ്ധനവിന് കാരണമായെന്നും അവര്‍ വാദിക്കുന്നു.

ഔദ്യോഗിക അംഗീകാരം ലഭിച്ചില്ലെങ്കിലും, കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തിലുള്ള ഏകദേശം 7.5 ദശലക്ഷം പാക്കറ്റ് പരുത്തി വിത്തുകള്‍ വിറ്റഴിക്കപ്പെട്ടു. ഇത് 550-600 കോടിയുടെ സമാന്തര വിപണി സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗ്ലൈഫോസേറ്റ് പോലുള്ള കളനാശിനികളെ ചെറുക്കാന്‍ ഈ വിഭാഗത്തിലുള്ള പരുത്തി ഇനങ്ങള്‍ക്ക് സാധിക്കും. ഇത് കര്‍ഷകര്‍ക്ക് തൊഴിലാളികളെ നിയമിക്കാതെ തന്നെ പരുത്തി പാടങ്ങളിലെ കളകളെ നീക്കം ചെയ്യാന്‍ രാസവസ്തുക്കള്‍ തളിക്കാന്‍ അനുവദിക്കുന്നു. ഇത് തൊഴിലാളി ക്ഷാമത്തിന്റെ പ്രശ്‌നത്തെയും പരിഹരിക്കുന്നു.

എച്ച്ടിബിടി വിത്തുകള്‍ ഉപയോഗിക്കുന്നത് കളകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ ഗ്ലൈഫോസേറ്റിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കും. ഇത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ അപകടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്ലൈഫോസേറ്റിന്റെ ഉപയോഗം സൂപ്പര്‍ കളകള്‍ക്കും കാരണമാകുമെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ കൃഷി ചെയ്യുന്ന പരുത്തിയുടെ 90% ത്തിലധികവും ജനിതകമാറ്റം വരുത്തിയതാണ്. എങ്കിലും കളനാശിനി-സഹിഷ്ണുതയുള്ള ഇനങ്ങള്‍ വികസിപ്പിക്കുന്നത് അന്ത്യന്തം അപകടകരമാണ്.

അതേസമയം പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും വിളവ് മെച്ചപ്പെടുത്തുന്നതിനും ശരിയായ പരിശോധനയും നിയന്ത്രണവും പ്രധാനമാണ്. വ്യവസായ സ്ഥാപനങ്ങളായ നാഷണല്‍ സീഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സീഡ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് മഹാരാഷ്ട്ര എന്നിവ വിശ്വസിക്കുന്നു. നിയമവിരുദ്ധമായ പരുത്തി വിത്തുകളുടെ ഭയാനകമായ വ്യാപനത്തെക്കുറിച്ചും വിവിധ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിത്തുകള്‍ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് ന്ല്‍കിയിട്ടുണ്ട്.

എച്ച്ടിബിടി വിത്തുകളില്‍ നിന്നുള്ള ക്രോസ് പരാഗണം ജനിതകമാറ്റം വരുത്താത്ത വിളകളെ മലിനമാക്കുമെന്നും വിദഗ്ധര്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ എച്ച്ടിബിടി പരുത്തിയുടെ സര്‍ക്കാര്‍ നിരോധനത്തെ കര്‍ഷകര്‍ പരസ്യമായി ധിക്കരിക്കുന്നു.