16 Dec 2025 3:26 PM IST
ബസുമതി അരി കയറ്റുമതി; അമേരിക്കയുടെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ
MyFin Desk
Summary
അമേരിക്കയിലേക്ക് ഇന്ത്യ വിലകുറച്ച് അരി തള്ളുന്നുവെന്ന വാദം നിരാകരിച്ച് ഇന്ത്യ
ഇന്ത്യയുടെ ബസുമതി അരി കയറ്റുമതിയെ കുറിച്ചുള്ള അമേരിക്കയുടെ ആരോപണങ്ങൾ തള്ളി കേന്ദ്ര വാണിജ്യ മന്ത്രാലയം. ഇന്ത്യ ഉയർന്ന ഗ്രേഡിലെ വില കൂടിയ ബസുമതി അരിയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് എന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി വ്യക്തമാക്കി . 3 .35 ലക്ഷം ടൺ അരിയാണ് 2024 -25 സാമ്പത്തിക വർഷത്തിൽ യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ഇത് ഉയർന്ന ഗ്രേഡിലെ അരിയാണെന്നും അമേരിക്കയുടെ വാദങ്ങൾ തെറ്റാണെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇന്ത്യ കുറഞ്ഞ വിലയിൽ അരി മുഴുവൻ അമേരിക്കയിലേക്ക് തള്ളുകയാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഇത് ചൂണ്ടിക്കാട്ടി ഇന്ത്യൻ അരിക്ക് കൂടുതൽ തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള അരി കയറ്റുമതിയുടെ 80 ശതമാനത്തിലധികവും ബസുമതി അരിയാണ്. ബസുമതി ഇതര വെളുത്ത അരി വളരെ കുറച്ച് മാത്രമാണ് കയറ്റുമതി ചെയ്യുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
