29 Nov 2025 4:30 PM IST
Summary
പക്ഷികള്‍ കൂട്ടമായി കൃഷിയിടത്തില്‍ ഇറങ്ങുന്നതിനാല്‍ വിത നശിക്കുന്ന അവസ്ഥയിലാണ്.
ആലപ്പുഴ ജില്ലയില്‍ വേലിയേറ്റം മൂലം വെള്ളം വറ്റിക്കാന്‍ താമസിച്ച പാടശേഖരങ്ങളില്‍ പക്ഷികളുടെ ശല്യം രൂക്ഷമായി. ആയിരക്കണക്കിനു പക്ഷികള്‍ കൂട്ടമായി കൃഷിയിടത്തില്‍ ഇറങ്ങുന്നതിനാല്‍ വിത നശിക്കുന്ന അവസ്ഥയിലാണ്.
വിതച്ച വിത്തു പക്ഷികള്‍ ചവിട്ടി മണ്ണിനടിയിലേക്കു താഴ്ത്തുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇവ മുളച്ചു പൊങ്ങാനുള്ള സാധ്യത കുറവാണെന്നാണ് കര്‍ഷകരുടെ പാരാതി. വിരളമാണ്. നല്ല ചൂടു ലഭിച്ചാല്‍ കുറച്ചെങ്കിലും വിത്തു കിളിര്‍ക്കുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍.
കൃഷിയിടത്തിലുള്ള ചെറു മത്സ്യങ്ങളെയും മറ്റു ജീവികളെയും ആഹാരമാക്കാന്‍ കൊക്കുകളാണു കൂടുതലായി എത്തുന്നത്. പകുതിയിലധികം വിത്തും നശിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വീണ്ടും വിത ഇറക്കിയാല്‍ മാത്രമേ ഈ ഭാഗത്തെ കൃഷി നടത്താന്‍ പറ്റുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
