image

22 April 2026 2:54 PM IST

Agriculture and Allied Industries

Cardamom Prices : ഏലയ്ക്ക വിപണിയിൽ ഉണർവ്: ഒരു മാസത്തിൽ 600 രൂപയുടെ കുതിപ്പ്

MyFin Desk

Cardamom Prices : ഏലയ്ക്ക വിപണിയിൽ ഉണർവ്: ഒരു മാസത്തിൽ 600 രൂപയുടെ കുതിപ്പ്
X

Summary

കയറ്റുമതി ഇടിവും ആഗോള സാഹചര്യങ്ങളും വില ഉയർത്തി


ഏലയ്ക്ക വില വീണ്ടും കുതിക്കുന്നു. ഒരു മാസത്തിനിടെ 600 രൂപയ്ക്കും മുകളിലാണ് വർധന രേഖപ്പെടുത്തിയത്. നിലവിൽ കിലോയ്ക്ക് 2700 മുതൽ 2800 രൂപ വരെയാണ് ശരാശരി വില. 2025 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഏലയ്ക്ക വില 2800 രൂപ കടക്കുന്നത്. കഴിഞ്ഞ മാസം ഇതേ സമയത്ത് 1950 മുതൽ 2150 രൂപ വരെയായിരുന്നു വില.

ഗ്വാട്ടിമാലയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതും പശ്ചിമേഷ്യയിലെ സംഘർഷ തീവ്രത കുറഞ്ഞതോടെ വ്യാപാരം സജീവമായതുമാണ് വില ഉയരാൻ കാരണമായി വിലയിരുത്തുന്നത്. മുൻപ് 2025 ജനുവരിയിൽ 3000 രൂപ കടന്നിരുന്ന വില പിന്നീട് കുറയുകയായിരുന്നു.

കാലാവസ്ഥാ വ്യതിയാനവും ഏലം കൃഷിക്ക് തിരിച്ചടി

അതേസമയം, സീസൺ അവസാന ഘട്ടമായതിനാൽ ഈ വില വർധന കൂടുതൽ ഗുണകരമാകുന്നത് വൻകിട കർഷകർക്കും വ്യാപാരികൾക്കുമാണ്. ഇടത്തരം കർഷകർക്ക് പ്രയോജനം പരിമിതമാണ്.കാലാവസ്ഥാ വ്യതിയാനവും ഏലം കൃഷിക്ക് തിരിച്ചടിയായി. കഴിഞ്ഞ വർഷം വരൾച്ച കാരണം ആയിരക്കണക്കിന് ഹെക്ടർ കൃഷി നശിച്ചിരുന്നു. ഈ വർഷവും വേനൽമഴയിൽ 58 ശതമാനം കുറവ് രേഖപ്പെടുത്തി.വിലയിലെ അനിശ്ചിതത്വം ഒഴിവാക്കാൻ ഏലയ്ക്കയ്ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.