image

24 Dec 2025 3:13 PM IST

Agriculture and Allied Industries

Agri News ; ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ കേരള; ക്ഷീര പ്രതിഭ, ക്ഷീര രത്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

MyFin Desk

cattle breeding center in sharjah
X

Summary

ക്ഷീര മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെറ്റിനറി അസോസിയന്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കേരളത്തിന് ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ക്ഷീര പ്രതിഭ. ഇത്തവണ വയനാട് പുല്‍പ്പറമ്പില്‍ ഡയറി ഫാം നടത്തുന്ന പി.ഐ. തങ്കച്ചനാണ് ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായത്. മലപ്പുറം നിലമ്പൂര്‍ സ്വദേശി യുവക്ഷീരകര്‍ഷകന്‍ ഡോണ്‍ മാത്യുവിനാണ് ക്ഷീരരത്ന പുരസ്‌കാരം.


ക്ഷീരമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പശുകുട്ടികളും പശുക്കളുമായി പത്തെണ്ണത്തിനെ വളര്‍ത്തുന്ന മാതൃകാ ക്ഷീരകര്‍ഷകനാണ് ക്ഷീരരത്ന പുരസ്‌കാരം. 11 മുതല്‍ 50 വരെ പശുക്കളെ വളര്‍ത്തുന്ന മാതൃകാ ക്ഷീരസംരംഭകനാണ് ക്ഷീരപ്രതിഭ പുരസ്‌കാരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 120ഓളം കര്‍ഷകരാണ് ഇത്തവണ പുരസ്‌കാരത്തിന് അപേക്ഷിച്ചത്. ജില്ലാ സംസ്ഥാന തലങ്ങളില്‍ അവാര്‍ഡ് നിര്‍ണയ പരിശോധന പൂര്‍ത്തിയാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2025 ഡിസംബര്‍ 27-ന് തിരുവനന്തപുരത്ത് നടക്കുന്ന ഐ.വി.എ കേരളയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.