image

7 Dec 2025 6:59 PM IST

Agriculture and Allied Industries

agri news ;പദ്ധതി 5 വർഷത്തിനുള്ളിൽ ക്ഷീരകര്‍ഷകരുടെ വരുമാനം 20% വര്‍ദ്ധിപ്പിക്കും;കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ

MyFin Desk

amit shah shares tips on investing in the stock market
X

Summary

വിവിധ മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ സര്‍ക്കുലര്‍ ഇക്കണോമി സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.


ഗുജറാത്തിലെ സനദര്‍ ഗ്രാമത്തില്‍ ബനാസ് ഡയറിയുടെ ബയോ-സിഎന്‍ജി, വളം പ്ലാന്റിന്റെ ഉദ്ഘാടനവും പാല്‍പ്പൊടി പ്ലാന്റിന്റെ തറക്കല്ലിടലും നടത്തിക്കൊണ്ടാണ് കേന്ദ്ര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം.


കാര്‍ഷിക മേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ മൂന്ന് സഹകരണ സംഘങ്ങളും ക്ഷീരകര്‍ഷകര്‍ക്ക് മൂന്ന് സഹകരണ സംഘങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കുലര്‍ ഇക്കണോമി ക്ഷീരകര്‍ഷകരുടെ വരുമാനം 20 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും അമിത് ഷാ പറഞ്ഞു.

കന്നുകാലികളുടെ ചാണകം ബയോഗ്യാസായും ജൈവ വളമായും മാറ്റുന്നത് പോലുള്ള വിവിധ മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ, ക്ഷീര മേഖലയില്‍ സര്‍ക്കുലര്‍ ഇക്കണോമിക്ക് ഒരു മാതൃക വിജയകരമായി വികസിപ്പിച്ചതിന് ബനാസ് ഡയറിയുടെ മാനേജ്മെന്റിനെ അദ്ദേഹം പ്രശംസിച്ചു.

വിവിധ മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ സര്‍ക്കുലര്‍ ഇക്കണോമി സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.