29 Nov 2025 4:41 PM IST
എഐ നിയന്ത്രിത കാര്‍ഷിക ടവര്‍; ഭാവിയിലേക്കുള്ള കൃഷി രീതിയുമായി ചൈന
MyFin Desk
Summary
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യുക എന്ന ആശയത്തിലൂന്നിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഭക്ഷ്യോല്‍പാദനത്തെ പൂര്‍ണമായും വേറെ തലത്തിലേക്ക് എത്തിക്കുന്ന ചൈനയിലെ 1,000 ഏക്കര്‍ കൃഷി ഇടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തലയ്ക്ക് മുകളില്‍ അടുക്കി വച്ചിരിക്കുന്ന 'കാര്‍ഷിക ടവറുകള്‍' ഉപയോഗിച്ച്, ഈ ഭാവി മാതൃക ഹൈഡ്രോപോണിക്സിനെയും വിപുലമായ കാലാവസ്ഥാ നിയന്ത്രിത പരിതസ്ഥിതികളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുക.
വര്‍ഷം മുഴുവനും വിളകള്‍ കൃഷിചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഇതിലൂടെ ജല ഉപയോഗം 90 ശതമാനം കുറയ്ക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മണ്ണ്, കീടനാശിനികള്‍, കാലാവസ്ഥ എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ചെലവ് കുറയ്ക്കാം.
കാലാവസ്ഥാ വ്യതിയാനത്തെ ഭയക്കേണ്ടതില്ല. മനുഷ്യര്‍ക്ക് കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്ന ഭക്ഷ്യ വിതരണം സാധ്യമാക്കാനും കഴിയും. പരമ്പരാഗത കൃഷിഭൂമിയേക്കാള്‍ ഒന്‍പത് മടങ്ങ് കൂടുതല്‍ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിലൂടെ നഗരപ്രദേശങ്ങളില്‍ തന്നെ ഇത് നടപ്പിലാക്കാന്‍ സാധിക്കുമെന്നതും ശ്രദ്ധേയമാണ്.
2050 ഓടെ 1000 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്ന ആഗോള ജനസംഖ്യയ്ക്ക് ഭക്ഷണം നല്‍കുന്നതിന് ഇതുപോലുള്ള പദ്ധതികള്‍ അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ പക്ഷം.
പഠിക്കാം & സമ്പാദിക്കാം
Home
