25 Dec 2025 6:45 PM IST
Coconut oil ;2026 മുതല്‍ വെളിച്ചെണ്ണ വില കുതിക്കും; കേരളത്തിന് പ്രതീക്ഷ
MyFin Desk
Summary
സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ആവശ്യം ഉയരുന്നതാണ് വിപണിയ്ക്ക് നേട്ടമാകുന്നത്
വിവിധ ക്രീമുകളിലും മറ്റു സൗന്ദര്യ ഉല്‍പന്നങ്ങളിലും പ്രകൃതിദത്തവും സുസ്ഥിരവും ഫലപ്രദവുമായ എണ്ണകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് എണ്ണ വിപണിക്ക് വരും വര്‍ഷങ്ങളില്‍ നേട്ടമാകും. ചര്‍മസംരക്ഷണ വ്യവസായത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗങ്ങളിലൊന്നായി വെളിച്ചെണ്ണ ഉല്‍പന്നങ്ങള്‍ മാറിയിരിക്കുന്നു. ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ചര്‍മത്തെ സംരക്ഷിക്കുന്ന പോഷകങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമായ വെളിച്ചെണ്ണ ലോകമെമ്പാടുമുള്ള മോയ്സ്ചറൈസിങ് ക്രീമുകളില്‍ നിര്‍ണായകമായ ഒന്നായി മാറി കഴിഞ്ഞു. ഇത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന് വന്‍ നേട്ടമാകുമെന്നാണ് കരുതുന്നത്.
രക്ഷകനായി മോയ്സ്ചറൈസിങ് ക്രീമുകള്‍
2025നും 2035നും ഇടയില്‍ ഈ മേഖലയില്‍ വന്‍ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. സമീപകാല വ്യവസായ ഗവേഷണ റിപ്പോര്‍ട്ടനുസരിച്ച് 2025ല്‍ ആഗോള വെളിച്ചെണ്ണ മോയ്സ്ചറൈസിങ് ക്രീമുകളുടെ വിപണിയുടെ മൂല്യം 2,352.1 ദശലക്ഷം ഡോളറായിരുന്നു. 2035 വരെയുള്ള ദശകത്തില്‍, വിപണി ഏകദേശം 6,739 ദശലക്ഷം ഡോളറായി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലയില്‍ ഇത് ഏകദേശം 190.7% വര്‍ധനവാണ് കാണിക്കുന്നത്.
വളരുന്ന വിപണി
2026 മുതല്‍ 2036 വരെ ആഗോള വെളിച്ചെണ്ണ മോയ്സ്ചറൈസിങ് ക്രീമുകളുടെ വിപണി ശക്തമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതിദത്തവും ഫലപ്രദവും സുസ്ഥിരവുമായ ചര്‍മസംരക്ഷണ ഉല്‍പന്നങ്ങള്‍ക്കായുള്ള ഉപഭോക്തൃ മുന്‍ഗണനകളാണ് ഇതിന് കാരണം. 2035 ആകുമ്പോഴേക്കും വിപണി മൂല്യം മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
