21 Dec 2025 3:26 PM IST
Summary
പ്രധാന കാപ്പി ഉത്പാദകരായ ബ്രസീലിലേയും വിയറ്റ്നാമിലേയും പ്രതികൂല കാലാവസ്ഥയാണ് കാപ്പി വില ഉയരാന്‍ കാരണം. ഉല്‍പ്പാദനം കുറഞ്ഞത് ആഗോള വിതരണത്തെ ബാധിച്ചിരുന്നു.
രാജ്യത്തെ കാപ്പി കയറ്റുമതിയുടെ മൂല്യം 17,000 കോടി രൂപ കടന്നു. 2025 ഡിസംബര്‍ 16 വരെ 17,106 കോടി രൂപയുടെ കാപ്പിയാണ് ഇന്ത്യ കയറ്റി അയച്ചതെന്നാണ് കോപി ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 13,624 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 25 ശതമാനത്തിലധികമാണ് കയറ്റുമതി മൂല്യത്തിലുണ്ടായ വര്‍ധന.
പ്രധാന കാപ്പി ഉത്പാദകരായ ബ്രസീലിലേയും വിയറ്റ്നാമിലേയും പ്രതികൂല കാലാവസ്ഥയാണ് കാപ്പി വില ഉയരാന്‍ കാരണം. ഉല്‍പ്പാദനം കുറഞ്ഞത് ആഗോള വിതരണത്തെ ബാധിച്ചിരുന്നു.
പ്രധാന ഉല്‍പ്പാദന രാജ്യങ്ങളില്‍ വിളവ് കുറഞ്ഞത് ഇന്ത്യക്ക് നേട്ടമായി. എന്നാല്‍, ഈ കാലയളവില്‍ ഇന്ത്യ കയറ്റുമതിചെയ്ത കാപ്പിയുടെ മൂല്യത്തില്‍ വര്‍ധനയുണ്ടെങ്കിലും അളവില്‍ ഇടിവുണ്ടായി.
പ്രധാന വിപണിയായ യൂറോപ്പിലെ ഒരു വിഭാഗം രാജ്യങ്ങള്‍ ഇന്ത്യന്‍ കാപ്പിയേക്കാള്‍ വിലകുറഞ്ഞ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചതാണ് ഇതിന് കാരണം. 2025 ഡിസംബര്‍ 16 വരെയുള്ള കാപ്പി കയറ്റുമതിയുടെ അളവ് ആറ് ശതമാനം കുറഞ്ഞ് 3.66 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 3.91 ലക്ഷം ടണ്ണായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
