image

10 Jan 2026 4:49 PM IST

Agriculture and Allied Industries

Coffee Farmers Crisis:തൊഴിലാളി ക്ഷാമം. കാപ്പി വിളവെടുപ്പ് നടത്താനാകാതെ കേരളത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

MyFin Desk

Coffee Farmers Crisis:തൊഴിലാളി ക്ഷാമം. കാപ്പി വിളവെടുപ്പ് നടത്താനാകാതെ കേരളത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍
X

Summary

വിപണിയില്‍ കാപ്പിക്ക് ഭേദപ്പെട്ട വിലയുള്ള സമയത്താണ് കൃഷിക്കാരുടെ ഈ നിസ്സഹായാവസ്ഥ


വയനാട് മേപ്പാടി മേഖലയിലെ കാപ്പി കര്‍ഷകര്‍ വലിയ ദുരിതത്തിലാണ്. വെളവെടുപ്പ് താമസിക്കുന്നതിലൂടെ പഴുത്ത കാപ്പി ഉണങ്ങി വീഴുന്ന് അവസ്ഥയാണ്. ചെറുകിട,ഇടത്തരം കര്‍ഷകരാണ് പ്രതിസന്ധി നേരിടുന്നത്. വിപണിയില്‍ കാപ്പിക്ക് ഭേദപ്പെട്ട വിലയുള്ള സമയത്താണ് കൃഷിക്കാരുടെ ഈ നിസ്സഹായാവസ്ഥ.

ഒരു കിലോ പച്ചക്കാപ്പി പറിക്കുന്നതിന് നാട്ടില്‍ ആറു രൂപയും ആറര രൂപയും കൂലി നല്‍കുമ്പോള്‍ ചില വലിയ കച്ചവടക്കാര്‍ ഏഴര രൂപ വരെ കൂലി കൊടുക്കുന്നു. ഈ സാഹചര്യവും ഇടത്തരം കര്‍ഷകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഇന്ത്യയില്‍ കാപ്പി ഉല്‍പാദനത്തില്‍ വയനാട് രണ്ടാം സ്ഥാനത്താണ്. എഴുപതിനായിരത്തോളം കര്‍ഷകരാണ് ഇവിടെ കാപ്പി കൃഷി ചെയ്യുന്നത്.